ദുബായ്: സിഐ ഫൈനല്‍ പരീക്ഷയില്‍ കേരളത്തില്‍നിന്ന് റാങ്കിന്‍റെ പൊന്‍തിളക്കവുമായി പ്രവാസി വിദ്യാര്‍ഥിനി. യുഎഇയില്‍ താമസമാക്കിയ അംറത് ഹാരിസാണ് വീണ്ടുമൊരു പൊന്‍തൂവല്‍ നേടിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിൽ കേരളത്തില്‍നിന്ന് ഒന്നാം സ്ഥാനമാണ് അംറത് ഹാരിസ് നേടിയത്. ദേശീയതലത്തില്‍ അഞ്ചാം റാങ്കും അംറത് കരസ്ഥമാക്കി. 2021 ല്‍ ദേശീയതലത്തില്‍ നടന്ന സിഎ ഇന്‍റര്‍ പരീക്ഷയില്‍ 16ാം റാങ്കും അംറത് നേടിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഷാർജയിൽ അക്കൗണ്ട്സ് മാനേജറായി ജോലി ചെയ്യുന്ന ഹാരിസ് ഫൈസൽ – ഷീബ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അംറത്. സഹോദരി അംജതയും സഹോദരി ഭർത്താവ് തൗഫീഖും സിഎ ബിരുദധാരികളാണ്. 22 വർഷമായി മുൻപാണ് ഈ കുടുംബം യുഎഇയിൽ എത്തിയത്.