‘നന്ദി, പ്രിയ ഖഫീൽ. ഒരു എക്സിറ്റ് കൊണ്ട് പുതിയൊരു ജീവിതം തന്നതിന്’; കോയാക്കയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ

ദുബായ്: ‘നന്ദി, പ്രിയ ഖഫീൽ. ഒരു എക്സിറ്റ് കൊണ്ട് എനിക്ക് പുതിയൊരു ജീവിതം തന്നതിന്. അല്ല, യഥാർഥ ജീവിതം കാട്ടിത്തന്നതിന്’, കോയാക്ക എന്ന മൊയ്തീൻ കോയയുടെ വാക്കുകള്‍. ഈ വാക്കുകളില്‍ ആത്മവിശ്വാസമുണ്ട്, ധൈര്യമുണ്ട്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖഫീല്‍ (സ്പോണ്‍സര്‍) ഗെറ്റ് ഔട്ട് അടിച്ചപ്പോള്‍ കോയാക്ക ഒന്ന് പതറിയെങ്കിലും ഇപ്പോള്‍ കോയാക്കയ്ക്ക് ഖഫീലിനോട് നന്ദിയുണ്ട്. സൗദി അറേബ്യയില്‍ ജ്യൂസ് മേക്കറായി ജോലി ചെയ്യുന്നതിനിടെയാണ് പുതിയ വിസയ്ക്ക് പകരം ഖഫീല്‍ പാസ്പോർട്ടിൽ എക്സിറ്റ് അടിച്ചത്. നിതാഖാത് (പരിഷ്കരിച്ച സ്വദേശിവത്കരണ നിയമം) കാലത്താണ് കോയാക്ക സൗദിയിൽ നിന്ന് മടങ്ങിയത്. വർഷങ്ങളോളം സൗദിയിലെ വിവിധ കഫ്റ്റീരിയകളിലും റസ്റ്ററന്‍റുകളിലും ജോലി ചെയ്തു. എല്ലായിടത്തും അദ്ദേഹത്തിന്‍റെ സ്പെഷൽ ജ്യൂസിന് ആവശ്യക്കാരേറെയായി. വർഷങ്ങളുടെ അധ്വാനം നൽകിയ സമ്പാദ്യം കൊണ്ട് വീട് വച്ചു, മക്കളെ പഠിപ്പിച്ചു. മകളെ പിന്നീട് കെട്ടിച്ചയച്ചു. മകന് കോഴിക്കോട് എയർപോർട്ടിൽ തന്നെ സർവീസ് ബസ് ഡ്രൈവറായി ജോലിയും ലഭിച്ചു. ഇതിനിടയിലാണ് നിതാഖാത് പ്രാബല്യത്തിൽ വന്നത്. ഖഫീൽ എക്സിറ്റടിച്ചതോടെ കോയാക്ക തിരികെ നാട്ടിലേക്ക്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ബാങ്കു വായ്പയിൽ വാങ്ങിയ പുത്തന്‍ ഡിസയര്‍ കാറുമായി നിരത്തിലിറങ്ങാൻ ആദ്യമൊക്കെ കോയക്കായ്ക്കും പേടിയായിരുന്നു. പിന്നീട്, ഭാര്യ പകര്‍ന്ന ആത്മവിശ്വാസത്തില്‍ കോയാക്ക രണ്ടും കല്‍പ്പിച്ച് ജീവിതത്തിന്‍റെ രണ്ടാമത്തെ ഗിയര്‍ അങ്ങ് വലിച്ചു. ‘ഈ ജോലി തുടങ്ങിയതിൽപ്പിന്നെയാണ് യഥാർഥത്തിൽ ജീവിക്കാൻ തുടങ്ങിയത്. നിതാഖാത് പ്രാബല്യത്തിൽ വന്നില്ലായിരുന്നെങ്കിലും ആ ഖഫീൽ എക്സിറ്റ് അടിച്ചില്ലായിരുന്നെങ്കിലും ഇപ്പോഴും സൗദിയിലെ ഏതെങ്കിലും നഗരത്തിലോ നഗരപ്രാന്തത്തിലോ ഉള്ള കടകളിൽ ജ്യൂസ് മേയ്ക്കറായി ജീവിതം തുടര്‍ന്നേനെ. അതൊരു പക്ഷേ, വാർധക്യസഹജമായ അസുഖബാധിതനായി മടങ്ങുമ്പോഴായിരുന്നേനെ അവസാനിക്കേണ്ടിയിരുന്നത്’- കോയാക്ക പറയുന്നു. ‘എയർപോർട് ടാക്സിയിൽ രജിസ്റ്റർ ചെയ്തതിനാൽ ഊഴമാകുമ്പോൾ സന്ദേശം വരും. അപ്പോൾ മാത്രം എയർപോർട്ടിലേക്ക് പോയാൽ മതിയെന്ന്’ കോയാക്ക പറയുന്നു. ‘ദിവസവും നല്ല പുതിയ യാത്രക്കാരെ പരിചയപ്പെടുകയെന്നത് തന്നെയാണ് ഈ ജോലിയിൽ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നതെന്ന്’ കോയക്ക പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group