Malayali Accident Death UAE നെടുങ്കണ്ടം: മലയാളി യുവാവ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി ബാലഗ്രാം സ്വദേശിയായ പുളിമൂട്ടില്‍ ജോണ്‍സന്‍റെ മകന്‍ മനു പി ജോണ്‍സണനാണ് (39) മരിച്ചത്. ദുബായിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മനു. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങി റോഡിനു കുറുകെ കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് ബാലഗ്രാം സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. അമ്മിണിയാണ് മാതാവ്. ഭാര്യ: ഷേബ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A