UAE Building Fire: യുഎഇയിലെ കെട്ടിടത്തിലെ തീപിടിത്തം; തെരുവ് അടച്ചു, വാഹനങ്ങള്‍ കടന്നുപോകേണ്ടത്…

UAE Building Fire അബുദാബി: ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാത്രി 10.33 നാണ് അപകടമുണ്ടായത്. ഉടൻ തന്നെ, അൽ ബർഷ അഗ്നിശമനസേന തീപിടിത്തസ്ഥലത്തേക്ക് എത്തി. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം 10.38 നാണ് അഗ്നിശമനസേന എത്തിയത്. എട്ട് നിലകളുള്ള കെട്ടിടത്തിൻ്റെ മുൻവശത്താണ് സംഭവം നടന്നതെന്ന് കണ്ടെത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തില്ല. ഉടന്‍തന്നെ തീ നിയന്ത്രണ വിധേയമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
തീപിടിത്തത്തിൻ്റെ കാരണം സിവിൽ ഡിഫൻസ് വെളിപ്പെടുത്തിയിട്ടില്ല. താഴത്തെ നിലയിലുള്ള റീട്ടെയിൽ ഷോപ്പുകൾ അടച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി അധികൃതർ കെട്ടിടത്തിന് മുന്നിൽ തെരുവ് ഉപരോധിച്ചു. വാഹനങ്ങൾ കടന്നുപോകാൻ ഒരു പാത മാത്രമാണ് തുറന്നിരിക്കുന്നത്. അധികൃതർ സ്ഥലത്തെത്തിയ ശേഷം കെട്ടിടം ഒഴിപ്പിച്ചതായും അതിനുശേഷം അഗ്നിശമന പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഒരു ദൃക്‌സാക്ഷി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group