Posted By ashwathi Posted On

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു

യുഎഇയിലെ കലാ-സാംസ്കാരിക പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മോഹൻ കാവാലം (69) അന്തരിച്ചു. അരനൂറ്റാണ്ട് കാലം പ്രവാസിയായിരുന്ന മോഹനൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ 50 വർഷമായി യുഎഇയിലെ കൈരളി കലാ കേന്ദ്രം മുൻ പ്രസിഡന്റ്, യുണൈറ്റഡ് മലയാളി അസോസിയേഷൻ മുൻ കൺവീനർ, വേൾഡ് മലയാളി കൗൺസിൽ ഉമ്മുൽഖുവൈൻ പ്രോവിൻസ് മുൻ പ്രസിഡന്റ്, ഹാർമണി ഭാരവാഹി എന്നീ നിലകളിൽ വിവിധ കൂട്ടായ്മകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഹോമിയോ ഡോക്ടറായ ഗീതയാണ് ഭാര്യ. മകൾ ശരണ്യ സതീഷ്. സംസ്കാരം ദുബായ് ജബൽഅലിയിൽ ജനുവരി 2ന് നടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *