
2024 ൽ കുതിപ്പിൻ്റെ പാതയിൽ യുഎഇ; പ്രധാന നേട്ടങ്ങൾ ഇവയൊക്കെ…
2024 അവസാനിച്ച് പുതുവർഷം തുടങ്ങി. പോയ വർഷം രാജ്യം വിജയം കൈവരിച്ച ചില നേട്ടങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പൊതുമാപ്പ്. രാജ്യത്ത് വീണ്ടും പൊതുമാപ്പ് അനുവദിച്ച വർഷം ആണ്. പൊതുമാപ്പിൻ്റെ കാലാവധി നാലുമാസമായിരുന്നു. ഇത്തവണത്തെ പൊതുമാപ്പിലൂടെ 2,36,000 പേരാണ് രാജ്യം വിട്ടു പോയത്. കൂടാതെ, ഒട്ടേറെ പേർ ഔട്ട്പാസ് നേടി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പൊതുമാപ്പിൽ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് തിരിച്ചുവരാൻ വിലക്കില്ലെന്നത് ഒരു പ്രത്യേകതയായിരുന്നു. മറ്റ് ചിലർ താമസരേഖകൾ നിയമാനുസൃതമാക്കി യുഎഇയിൽ പുതിയ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz മുൻകാലങ്ങളിലെ പൊതുമാപ്പ് പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തേത് വൻവിജയമായിരുന്നു.
Comments (0)