
Abu Dhabi Big Ticket: അബുദാബി ബിഗ് ടിക്കറ്റ് വിജയിയാകാം, ചില ട്രിക്കുകളുണ്ട്; വെളിപ്പെടുത്തി അവതാരകര്‍
Abu Dhabi Big Ticket ദുബായ്: പുത്തന്‍ പ്രതീക്ഷകളോടെ 2025 ലേക്ക് കടക്കുമ്പോള്‍ യുഎഇയിലെ നിരവധി നിവാസികള്‍ സ്വപ്നം കാണുന്നത് ജീവിതം മാറ്റിമറിക്കുന്ന ഒരു നിമിഷത്തെയാണ്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ റാഫിള്‍ നറുക്കെടുപ്പുകളിലൊന്നായ അബുദാബി ബിഗ് ടിക്കറ്റ് ക്യാഷ് പ്രൈസുകളും ആഡംബരകാറുകളും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, എല്ലായ്പ്പോഴും എല്ലാവര്ക്കും ഭാഗ്യം തേടിയെത്തണമെന്നില്ല. മാത്രമല്ല, ആവശ്യം ഉള്ളപ്പോള്‍ ബിഗ് ടിക്കറ്റ് അടിക്കണമെന്നില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എന്നാല്‍, വിജയിയാകാന്‍ ചില ട്രിക്കുകളുമുണ്ട്. അവ പങ്കുവെയ്ക്കുകയാണ് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും. ബിഗ് ടിക്കറ്റിന്റെ മറ്റ് പരിമിത സമയ പ്രത്യേക ഓഫറുകൾക്കൊപ്പം ‘രണ്ടെണ്ണം വാങ്ങിയാല്‍ ഒരെണ്ണം സൗജന്യമായി നേടാം’ എന്ന പ്രമോഷനും പതിവായി വാഗ്ദാനം ചെയ്യാറുണ്ട്. ചില വിജയികൾക്ക് സൗജന്യ ടിക്കറ്റുകൾ ഭാഗ്യം കൊണ്ടുവരാറുണ്ടെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ളതായി ബുഷ്റ ചൂണ്ടിക്കാട്ടി. ചിലര്‍ ജന്മദിനം പോലുള്ള സ്പെഷ്യല്‍ നമ്പറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സമ്മാനം ലഭിക്കാറുണ്ടെന്ന് ബുഷ്റ പറയുന്നു. എഐ, ലോകത്തില്‍തന്നെ ഒരു ഗെയിം ചേയ്ഞ്ചറായി മാറിയതിനാല്‍, ചാറ്റ്ജിപിടി, ഇപ്പോൾ വിജയികളുടെ വിധി നിർണയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ തുടങ്ങിയിരിക്കുന്നു. ചില വിജയികള്‍ക്ക് ഭാഗ്യഘടകമായി സംഖ്യാജ്യോതിഷത്തെ (ന്യൂമറോളജി) റിച്ചാർഡ് പരാമർശിച്ചു. ഒരു വിജയി തൻ്റെ ടിക്കറ്റ് നമ്പർ തെരഞ്ഞെടുക്കാൻ ന്യൂമറോളജി ഉപയോഗിച്ചു. അവൻ്റെ ജനനത്തീയതിയിൽനിന്നും പ്രധാനപ്പെട്ട ജീവിതസംഭവങ്ങളിൽനിന്നും നമ്പര്‍ തെരഞ്ഞെടുത്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിജയം ഭാഗ്യം മാത്രമായിരുന്നില്ല. ഒരു പരീക്ഷണം കൂടിയായിരുന്നു, ”അദ്ദേഹം പറഞ്ഞു. 30 ദശലക്ഷം ദിർഹം മഹത്തായ സമ്മാനത്തിനായുള്ള 2025 ലെ ആദ്യ നറുക്കെടുപ്പ് വെള്ളിയാഴ്ച വൈകുന്നേരം നടക്കും. കൂടാതെ, ഫെബ്രുവരി 3 ന് നടക്കുന്ന റാഫിൾ നറുക്കെടുപ്പിനായി 25 ദശലക്ഷം ദിർഹത്തിൻ്റെ പ്രമോഷനും ആരംഭിച്ചു. ടിക്കറ്റുകൾ ഓൺലൈനായി www.bigticket.ae ഈ വെബ്സൈറ്റ് വഴിയോ സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, അൽ ഐൻ എയർപോർട്ട് എന്നിവിടങ്ങളിലെ കൗണ്ടറുകൾ വഴിയോ വാങ്ങാം.
Comments (0)