
Kundara Murder: തലയ്ക്കടിച്ചു, കുത്തി, ശ്വാസംമുട്ടിച്ച് അമ്മയുടെ മരണം ഉറപ്പാക്കി; ശേഷം ടിവി ഉറക്കെ ശബ്ദത്തില്‍ വച്ചും പാട്ടുകേട്ടും ഓംലറ്റ് ഉണ്ടാക്കി കഴിച്ചും അഖില്‍, മുത്തച്ഛനെ…
Kundara Murder കൊല്ലം: ലഹരിമരുന്ന് വാങ്ങാനുള്ള പണം നല്‍കാത്തതിന് അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ അഖിലിനെ കഴിഞ്ഞ ദിവസമാണ് ശ്രീനഗറില്‍നിന്ന് കേരള പോലീസ് പിടികൂടിയത്. പിന്നാലെ കൊലപാതക കഥ ഒരു കൂസലുമില്ലാതെയാണ് പോലീസിനോട് കൊല്ലം സ്വദേശിയായ അഖില്‍ വിവരിച്ചത്. അമ്മ പുഷ്പലതയെ അതിക്രൂരമായാണ് അഖില്‍ കൊലപ്പെടുത്തിയത്. താന്‍ അനാഥനാണെന്നും അതുകൊണ്ട് ലഹരി ഉപയോഗത്തില്‍ മാത്രമായിരുന്നു ആനന്ദമെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. ഓഗസ്റ്റ് 16ാം തീയതി രാവിലെ ലഹരിമരുന്ന് വാങ്ങാന്‍ അഖില്‍ ഒരുലക്ഷം രൂപ അമ്മയോട് ആവശ്യപ്പെടുകയും ഇരുവരും തമ്മില്‍ വഴക്ക് തീവ്രമാകുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇതോടെ, പുഷ്പലത പോലീസില്‍ വിവരമറിയിച്ചു. വീട്ടിലെത്തിയ പോലീസ് അഖിലിനെ ശാസിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് അഖില്‍ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. അന്നേദിവസം ഉച്ചയോടെ മുറിയില്‍ കിടന്നുറങ്ങിയ പുഷ്പലതയുടെ പിതാവ് ആന്‍റണിയെ ചുറ്റികയ്ക്ക് അഖില്‍ അടിച്ചു വീഴ്ത്തി. മരണം ഉറപ്പിച്ച ശേഷം അടുക്കളയില്‍ കയറി ഓംലറ്റ് ഉണ്ടാക്കി കഴിച്ചു. കുറച്ച് സമയം കഴിഞ്ഞതോടെ ജോലിക്ക് പോയിരുന്ന പുഷ്പലതയെ അഖില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നശേഷം അമ്മയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു. പിന്നാലെ ഉളികൊണ്ട് പലവട്ടം കുത്തി. മരിക്കാതിരുന്നതോടെ മുഖത്ത് തലയണകൊണ്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം ടിവി ഉറക്കെ ശബ്ദത്തില്‍ വെയ്ക്കുകയും പാട്ട് കേട്ടിരിക്കുകയും ചെയ്തു. വൈകിട്ട് ആറുമണിയോടെ പുഷ്പലതയുടെ മൊബാല്‍ ഫോണും എടിഎം കാര്‍ഡുമായി അഖില്‍ നാടുവിട്ടു. നാല് വര്‍ഷം മുന്‍പ് താന്‍ അമ്മയെ വകവരുത്താന്‍ നോക്കിയിട്ടുണ്ടെന്നും അഖില്‍ മൊഴി നല്‍കി.
Comments (0)