UAE Fog അബുദാബി: യുഎഇയിലുടനീളം തണുത്ത കാലാവസ്ഥയാണ്. താപനില കുറഞ്ഞതോടെ വിവിധയിടങ്ങളില്‍ മൂടല്‍മഞ്ഞും മഴയും അനുഭവപ്പെട്ടു. ഈ സമയങ്ങളിൽ യാത്ര ചെയ്യുമ്പോള്‍ വേഗപരിധി പാലിക്കാത്ത ഡ്രൈവർമാർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പിഴ കൂടാതെ, നിയമലംഘകരുടെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ദൃശ്യപരത മോശമാകുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ ചില പ്രധാന റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കാറുണ്ട്. വേഗപരിധി സംബന്ധിച്ച മാറ്റങ്ങൾ ഇലട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. അത് കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Home
living in uae
UAE Fog: ശ്രദ്ധിക്കുക; കനത്തമൂടല്‍മഞ്ഞില്‍ വേഗപരിധി പാലിച്ചില്ലെങ്കില്‍ നേരിടേണ്ട കനത്ത പിഴ എത്രയെന്ന് അറിയാമോ?