UAE Extreme Cold അബുദാബി: യുഎഇ തണുത്തുവിറയ്ക്കുന്നു. രാജ്യത്ത് താപനില വീണ്ടും താഴ്ന്ന നിലയിലെത്തി. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് റാസ് അൽ ഖൈമയിലെ ജബൽ ജെയ്‌സിൽ 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഒറ്റദിവസം കൊണ്ട് താപനില 2.2 ഡിഗ്രി സെൽഷ്യസിലെത്തി. യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ തണുത്ത കാലാവസ്ഥയുടെ ഫലമായി മഞ്ഞ് രൂപപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ വെള്ളക്കെട്ടുകളിലൂടെയും കാറിന് മുകളിലൂടെയും ഐസ് പാളികൾ പൊങ്ങിക്കിടക്കുന്നതായി കണ്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എമിറേറ്റിൻ്റെ മീഡിയ ഓഫീസ് പറയുന്നതനുസരിച്ച് ഉമ്മുൽ ഖുവൈനിലും താപനില എട്ട് ഡിഗ്രിയായി കുറഞ്ഞു. ഫലജ് അൽ മുഅല്ല പ്രദേശത്ത് 7 ഡിഗ്രി രേഖപ്പെടുത്തി. ഇന്നലെ, രാജ്യത്ത് സാമാന്യം ശക്തമായ മഴ അനുഭവപ്പെട്ടു. അബുദാബിയിലും ദുബായിലും മറ്റ് നാല് എമിറേറ്റുകളിലും മഴ പെയ്തു. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അനുസരിച്ച് ശനിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം.
Home
living in uae
UAE Extreme Cold: എന്തൊരു തണുപ്പ് ! യുഎഇ വിറയ്ക്കുന്നു; ഈ സ്ഥലത്ത് 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി