
Abu Dhabi Big Ticket: ‘വിശ്വസിക്കാനാകാതെ വീണ്ടും വീണ്ടും ചോദിച്ചു’; ബിഗ് ടിക്കറ്റ് ഇപ്രാവശ്യവും മലയാളി പ്രവാസിക്ക്
Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ഇപ്രാവശ്യവും മലയാളിക്ക്. ബിഗ് ടിക്കറ്റിന്‍റെ 270ാം സീരിസ് നറുക്കെടുപ്പിലാണ് മലയാളിയെ തേടി ഭാഗ്യമെത്തിയത്. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പിൽ മലയാളിയായ മനു മോഹനനാണ് മൂന്ന് കോടി ദിർഹം (70 കോടിയിലേറെ ഇന്ത്യൻ രൂപ) വിജയിയായത്. നഴ്സായി ആറ് വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ് മനു. കഴിഞ്ഞ ഡിസംബർ 26നാണ് ടിക്കറ്റ് എടുത്തത്. 535948 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ സമ്മാനം തേടിയെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz സമ്മാനവിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയുമാണ് നറുക്കെടുപ്പ് വേദിയില്‍നിന്ന് മനു മോഹനെ വിളിച്ചറിയിച്ചത്. ‘സന്തോഷവാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിക്കാനാകാതെ മനു വീണ്ടും വീണ്ടും ചോദിച്ചു. പിന്നീട്, ബിഗ് ടിക്കറ്റിന് നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കുകയാണ്. പതിനാറോളം സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്’, മനു പറഞ്ഞു. കഴിഞ്ഞമാസം ഗ്രാന്‍ഡ് പ്രൈസ് മലയാളിക്ക് തന്നെയാണ് ലഭിച്ചത്. അന്ന് വിജയിയായ അരവിന്ദ് അപ്പുക്കുട്ടനാണ് ഇപ്രാവശ്യത്തെ ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്.
Comments (0)