
Malayali Abu Dhabi Big Ticket: നാട്ടിലേക്ക് കുടുംബാംഗങ്ങള്‍ക്ക് വിമാനടിക്കറ്റ് എടുക്കണം, കയ്യില്‍ കാശില്ല; മണിക്കൂറുകള്‍ക്കുള്ളില്‍ മലയാളിക്ക് വന്‍ തുക സമ്മാനം
Malayali Abu Dhabi Big Ticket അബുദാബി: മലയാളി നഴ്സായ മനു മോഹന്‍റെ ഏറ്റവും വലിയ ആശങ്ക തന്‍റെ കുടുംബത്തിന് നാട്ടിലേക്ക് പോകാനായ ടിക്കറ്റിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം മനുവിന്‍റെ ആശങ്കയ്ക്ക് പരിഹാരമായി. വെള്ളിയാഴ്ച വൈകുന്നേരം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 ദശലക്ഷം ദിര്‍ഹം ഈ യുവാവ് നേടി. നിലവില്‍ നഴ്സായി ബഹ്റൈനില്‍ താമസിക്കുകയാണ് മനു മോഹന്‍. “അവതാരകര്‍ വിളിച്ചപ്പോൾ, കോൾ യഥാർഥമാണെന്ന് മനസിലായി. കാരണം, നിരവധി തവണ തത്സമയ നറുക്കെടുപ്പ് കണ്ടിട്ടുണ്ട്,” മനു മോഹന്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഡ്യൂട്ടിക്കിടയിലാണ് മനുവിന് ബിഗ് ടിക്കറ്റിന്‍റെ കോള്‍ വന്നത്. പിന്നാലെ സുഹൃത്തുക്കളായ മറ്റ് 16 പേരുമായി വീഡിയോ കോൾ ചെയ്തു. അവരുമായി സന്തോഷവാർത്ത പങ്കിട്ടു. “അവരിൽ ചിലരുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. “നമുക്കെല്ലാവർക്കും നമ്മുടെ കടങ്ങൾ വീട്ടാനും ഒരു വീട് പണിയാനും കഴിയും. ഇത് ശരിക്കും നമ്മുടെ ജീവിതം മാറ്റിമറിക്കുന്നതാണ്. ഈ മനുഷ്യരെല്ലാം എൻ്റെ സഹോദരങ്ങളെപ്പോലെയാണ്. ഞങ്ങൾ സഹപ്രവർത്തകരാണ്, പരസ്പരം പ്രശ്നങ്ങൾ നന്നായി അറിയാം. ഞങ്ങളുടെ ജോലിസ്ഥലത്തുനിന്ന് വിട്ടുപോയ ചില ആളുകൾ പോലും ഇപ്പോഴും ഗ്രൂപ്പിലുണ്ട്, ഇപ്പോഴും അവര്‍ ടിക്കറ്റുകള്‍ വാങ്ങുന്നത് തുടരുന്നു. നാല് മാസം മുന്‍പാണ് ഭാര്യ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. അഞ്ച് വർഷമായി താനും സുഹൃത്തുക്കളും ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുകയായിരുന്നെന്ന് മനു പറഞ്ഞു.
Comments (0)