
തണുപ്പകറ്റാന്‍ കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങി; മൂന്ന് വനിതകള്‍ ശ്വാസംമുട്ടി മരിച്ചു
കുവൈത്ത് സിറ്റി: കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് വിദേശവനിതകള്‍ ശ്വാസംമുട്ടി മരിച്ചു. ഏഷ്യന്‍ വംശജരായ വനിതകളാണ് മരിച്ചത്. കുവൈത്തിലെ അല്‍ജഹ്റ ഗവര്‍ണറേറ്ററിലെ കബ്ദ് ഏരിയയിലാണ് സംഭവം. തണുപ്പകറ്റാന്‍ റസ്റ്റ്ഹൗസില്‍ കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങിയവരാണ് പുക ശ്വസിച്ച് മരിച്ചത്. തൊഴിലുടമയാണ് സ്ത്രീകളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പിന്നാലെ, തൊഴിലുടമ ആംബുലന്‍സ് സേവനത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചു. സംഭവസ്ഥലത്തെത്തിയ മെഡിക്കല്‍ ജീവനക്കാര്‍ തൊഴിലാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. വായുസഞ്ചാരമില്ലാത്ത അടച്ചിട്ട സ്ഥലത്ത് കല്‍ക്കരി കത്തിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന പുക ശ്വസിക്കുന്നതിനെതിരെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇത് ഉടന്‍തന്നെ മരണത്തിലേക്ക് നയിക്കും.
Comments (0)