
UAE Break Days 2025: സ്മാര്‍ട്ടായി പ്ലാന്‍ ചെയ്യൂ; യുഎഇയിലെ 13 ദിവസത്തെ അവധി 45 ദിവസത്തെ ഇടവേളയാക്കി മാറ്റാം
UAE Break Days 2025 അബുദാബി: യുഎഇയില്‍ ഈ വര്‍ഷം 13 ദിവസമാണ് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഈ 13 ദിവസം ഒരു നീണ്ടയാത്രയ്ക്ക് പോകാനോ മറ്റ് ആവശ്യങ്ങള്‍ക്കോ മതിയാകില്ല. എന്നാല്‍, സ്മാര്‍ട്ടായി പ്ലാന്‍ ചെയ്താല്‍ 13 ദിവസത്തെ അവധി 45 ദിവസത്തെ ഇടവേളയാക്കി മാറ്റാം. എങ്ങനെയെന്നല്ലേ ഇന്ത്യന്‍ പ്രവാസിയും മാര്‍ക്കറ്റിങ് കോര്‍ഡിനേറ്ററുമായ 23കാരിയായ സുഹറ സഫ 2025 ന്‍റെ തുടക്കത്തില്‍ തന്നെ അവധി ദിനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങി. ജനുവരി 1 ബുധനാഴ്ചത്തെ പുതുവർഷ പൊതുഅവധിയുമായി വാർഷിക അവധി സംയോജിപ്പിച്ചാണ് 2025 ആരംഭിച്ചത്. “ജനുവരി 2, 3 തീയതികളിൽ അവധി എടുത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ശനിയും ഞായറും വാരാന്ത്യങ്ങളായതിനാൽ, അഞ്ച് ദിവസത്തെ ഇടവേള ആസ്വദിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞതായി” സുഹറ പറഞ്ഞു. ഇതാദ്യമായല്ല സുഹറ അവധി ഇത്തരത്തില്‍ എടുക്കുന്നത്. 2024ൽ, വാർഷിക അവധി രണ്ട് ദിവസത്തെ ദേശീയ ദിന അവധിയുമായി വിന്യസിച്ചുകൊണ്ട് ഇന്ത്യയിലെ ഒരു സുഹൃത്തിൻ്റെ വിവാഹത്തിൽ സുഹറ പങ്കെടുത്തു. “അവധിക്ക് ശേഷം രണ്ട് ദിവസം അവധി എടുക്കുകയും ചെയ്തു, പരിപാടിയിൽ പങ്കെടുക്കാൻ ആറ് ദിവസം (വാരാന്ത്യങ്ങൾക്കൊപ്പം) കിട്ടി,” സുഹറ പറഞ്ഞു. യുഎഇ നിവാസികൾക്ക് 2025ൽ അവധി ദിനങ്ങൾ എടുക്കാൻ 13 ദിവസത്തെ ഔദ്യോഗിക അവധി ദിനങ്ങൾക്കൊപ്പം ധാരാളം അവസരങ്ങൾ ലഭിക്കും. ലീവ് കൃത്യമായി പ്ലാൻ ചെയ്താൽ മാത്രം മതി. ജനുവരി: 5 ദിവസം (പുതുവത്സര അവധി)- ജനുവരി 2 വ്യാഴാഴ്ചയും 3 വെള്ളിയാഴ്‌ചയും അവധിയെടുത്ത് അത് ശരിയായി പ്ലാൻ ചെയ്‌താൽ, സാധാരണ വാരാന്ത്യവുമായി ആ ദിവസങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ അഞ്ച് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാനാകും. ഏപ്രിൽ: 9 ദിവസം (ഈദുൽ ഫിത്തർ)- ഈദ് അൽ ഫിത്തറിൻ്റെ ഇസ്ലാമിക അവധി ഈ വർഷം നാല് ദിവസം വരെ അവധി നൽകും. ജൂൺ: 10 ദിവസം (അറഫ ദിനം/ഈദ് അൽ അദ്ഹ)- ഇസ്‌ലാമിലെ ഏറ്റവും പുണ്യദിനമായി കണക്കാക്കപ്പെടുന്ന അറഫ ദിനമാണ്. ഈ വർഷം ദുൽ ഹിജ്ജ 9ന് അവധിയായിരിക്കും. തുടർന്ന്, ഈദ് അൽ അദ്ഹയ്ക്ക് (ദുൽ ഹിജ്ജ 10-12) മൂന്ന് ദിവസത്തെ ഇടവേള ഉണ്ടായിരിക്കും. നിവാസികൾക്ക് നാല് ദിവസത്തെ ഇടവേള കിട്ടും. ജൂൺ: 3 ദിവസം (ഇസ്ലാമിക പുതുവർഷം)- മുഹറം 1 നിവാസികൾക്ക് അവധിയായിരിക്കും. ഈദ് അൽ അദ്ഹയുടെ ഇടവേള കഴിഞ്ഞ് ഏതാനും ആഴ്ചകൾ മാത്രമാണിത് വരുന്നത്. ഈ അവധി ജൂൺ 27 വെള്ളിയാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, വാരാന്ത്യവുമായി കൂടിച്ചേർന്നാൽ, മൂന്ന് ദിവസത്തെ ഇടവേള ലഭിക്കും. സെപ്തംബർ: 9 ദിവസം (മുഹമ്മദ് നബിയുടെ ജന്മദിനം)- റബി അൽ അവ്വൽ 12 ന് വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് നിവാസികൾക്ക് അവധി ലഭിക്കും. 2025 ൽ, ഇത് സെപ്തംബര്‍ 5 വെള്ളിയാഴ്ച ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്തംബർ 7 ഞായറാഴ്ച വരെ 9 ദിവസത്തെ ഇടവേള നൽകും. ഡിസംബർ: 9 ദിവസം (യുഎഇ ദേശീയ ദിനം)- 2025ലെ അവസാനത്തെ പൊതു അവധി ദിവസങ്ങളിൽ, ദേശീയ ദിനം ആഘോഷിക്കാൻ താമസക്കാർക്ക് രണ്ട് ദിവസത്തെ അവധി ലഭിക്കും. ചൊവ്വ, ഡിസംബർ 2, ബുധൻ. ഡിസംബർ 1 തിങ്കളാഴ്ചയും ഡിസംബർ 4 വ്യാഴാഴ്ചയും ഡിസംബർ 5 വെള്ളിയാഴ്ചയും വാർഷിക അവധിക്ക് അപേക്ഷിച്ചുകൊണ്ട് ഇത് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇടവേളയാക്കി മാറ്റാം. രണ്ട് വാരാന്ത്യങ്ങൾ ഉൾപ്പെടുത്തി, ഒന്‍പത് ദിവസത്തെ അവധി ലഭിക്കും.
Comments (0)