Posted By saritha Posted On

Air Kerala: കണ്ണൂര്‍ മാത്രമല്ല, ഇവിടെനിന്നും എയര്‍ കേരള പറന്നുയരും; രാജ്യാന്തര സര്‍വീസുകള്‍ക്ക് അധികം കാത്തിരിക്കേണ്ട

Air Kerala ദുബായ്: എയര്‍ കേരള ഇനി ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍നിന്ന് പറന്നുയരും. ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. കേരളത്തിലെ കണ്ണൂരിലെയും കർണാടകയിലെ മൈസൂരുവിലെയും വിമാനത്താവളങ്ങളുമായാണ് എയർ കേരള കരാർ ഒപ്പുവെച്ചത്. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ആഭ്യന്തരസര്‍വീസുകള്‍ ആരംഭിക്കും. കണ്ണൂരും മൈസൂരുവുമായുള്ള സഹകരണം പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നതായി എയർലൈൻ ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ദുബായിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനിയാണ് എയർകേരള വിമാന സർവീസ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച എയർ കേരളയുടെ സംഘം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ – മൈസൂർ നഗരത്തിലെ പാർലമെന്‍റ് അംഗം യദുവീർ വാദിയാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2026ന്‍റെ അവസാന പാദത്തോടെ എയര്‍കേരളയുടെ രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഹമ്മദ് സ്ഥിരീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *