Posted By saritha Posted On

HMPV Virus in India: ഇന്ത്യയിലെ ആദ്യ എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; എട്ട് മാസം പ്രായമായ കുഞ്ഞിന് രോഗബാധ; പിടിപെട്ടത് എവിടെനിന്ന്?

HMPV Virus in India ബെംഗളൂരു: ഇന്ത്യയിലെ ആദ്യ എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ബെംഗളൂരുവില്‍. എട്ട് മാസം പ്രായമായ കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ലെന്നാണ് ലഭ്യമാകുന്ന വിവരം. പരിശോധനയില്‍ കുഞ്ഞിന് പോസിറ്റീവാണെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചെന്ന് കർണാടക വ്യക്തമാക്കി. ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കടുത്ത പനി അനുഭവപ്പെട്ടതിനെ തുട‍ർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിർ‍ദേശം നിലനിൽക്കുന്നതിനാൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണു വിവരം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *