Posted By saritha Posted On

യുഎഇയില്‍ വീട്ടുജോലിക്കെത്തി, എട്ടുവയസുകാരിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി; യുവതി അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്തിൽ പുതുവൽ വീട്ടിൽ ജ്യോതിയാണ് അറസ്റ്റിലായത്. ദുബായില്‍ യുവതി വീട്ടുജോലിക്കെത്തിയശേഷമാണ് സംഭവം. ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ വീട്ടിലാണ് യുവതി ജോലി ചെയ്തിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ആ സമയത്ത് നടന്ന അതിക്രമത്തിനാണ് യുവതി അറസ്റ്റിലായത്. ആലപ്പുഴയിൽ നിന്നുള്ള പ്രവാസികളുടെ വീട്ടിൽ 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ഈ കാലത്ത് എട്ട് വയസുകാരിയെ ജ്യോതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പുന്നപ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *