
HMPV Virus in India: ശ്വാസകോശത്തെ ബാധിക്കുന്ന എച്ച്എംപിവി, കൊവിഡുമായി ബന്ധമുണ്ടോ? കുഞ്ഞുങ്ങളില്‍ രോഗം ഗുരുതരമാകും: റിപ്പോര്‍ട്ട്
HMPV Virus in India ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് എച്ച്എംപിവി (ഹ്യൂമന്‍ മെറ്റന്യൂമോവൈറസ്) രോഗബാധയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയിലും ഗുജറാത്തിലുമായാണ് കേസുകള്‍ സ്ഥിരീകരിച്ചത്. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവി വൈറസിന്റേതില്‍ പ്രകടമാകുന്നത്. എന്നാല്‍, ചിലര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ആദ്യം ബാധിക്കുന്ന സമയത്താണ് രോഗം ഗുരുതരമാകുന്നത്. അതിനാലാണ് കുഞ്ഞുങ്ങളില്‍ രോഗം ഗുരുതരമാകുള്ള സാധ്യത ഉയരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചുമ, പനി, മൂക്കൊലിപ്പ് അല്ലെങ്കില്‍ മൂക്ക് അടയല്, തൊണ്ടവേദന, ശ്വാസം മുട്ടൽ, ശരീരത്തില്‍ ചുണങ്ങ് എന്നിവയാണ് രോഗലക്ഷണമെന്നും ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെ റിപ്പോര്‍ട്ട് പറയുന്നു. കൊവിഡിന് കാരണമാകുന്ന സാര്‍സ്–കോവ്–2 വൈറസും എച്ച്എംപിവിയും വ്യത്യസ്ത വൈറല്‍ കുടംബത്തില്‍ നിന്നുള്ളതാണെങ്കിലും ഇവ തമ്മില്‍ ചില ബന്ധമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz രണ്ട് വൈറസും ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നു. രോഗലക്ഷണങ്ങളും സമാനമാണ്. കുട്ടികളിലും പ്രായമായവരെയും പ്രതിരോധശേഷി കുറഞ്ഞവരുമാണ് രണ്ട് വൈറസുകളിലും ഉയര്‍ന്ന റിസ്കുള്ളവര്‍. വാക്സിനേഷനിലാണ് എച്ച്എംപിവിയും കൊവിഡും തമ്മിലുള്ള പ്രധാന വ്യത്യാസം. മാസ്ക്, സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവയാണ് രോഗം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവയില്‍ പ്രധാന കാര്യങ്ങള്‍. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് രാജ്യത്ത് ആദ്യം എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി ഇന്ന് ആശുപത്രി വിട്ടു. എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ച മറ്റൊരു കേസ്. ജനുവരി മൂന്നിനാണ് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് രോഗം ഭേദമായി വരുന്നെന്നാണ് റിപ്പോര്‍ട്ട്.
Comments (0)