
Dubai Marathon: ദുബായ് മാരത്തണ്‍: മെട്രോ പ്രവര്‍ത്തനസമയത്തില്‍ മാറ്റം
Dubai Marathon ദുബായ്: ദുബായ് മാരത്തണ്‍ പ്രമാണിച്ച് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തി മെട്രോ. ജനുവരി 12 ഞായറാഴ്ച രാവിലെ എട്ടിന് പകരം അഞ്ച് മണിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz മാരത്തണിൽ എത്തുന്നവർക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് മെട്രോ സമയം നീട്ടിയത്. ജനുവരി 12 ന് ആരംഭിക്കുന്ന മാരത്തണിന്റെ 24ാം പതിപ്പ് രാവിലെ ആറ് മണി മുതൽ ആരംഭിക്കും. 42 കിമീറ്റർ ചലഞ്ചിനായി ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരും. ദുബായ് സ്പോർട്സ് കൗൺസിലിന്റെ കീഴിലാണിത് സംഘടിപ്പിക്കുന്നത്.
Comments (0)