
Dubai’s Mall of the Emirates: യുഎഇയിലെ മാള്‍ ഓഫ് എമിറേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാം; പുതിയ പാലം തുറന്നു
Dubai’s Mall of the Emirates ദുബായ്: മാള്‍ ഓഫ് എമിറേറ്റ്സിലേക്ക് ഇനി നേരിട്ട് പ്രവേശിക്കാം. 300 മീറ്റര്‍ നീളമുള്ള പാലം ഇന്ന് (ജനുവരി 12) തുറന്നു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) മാളിന് ചുറ്റുമുള്ള വിപുലീകരണ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ പാലം. മാൾ പ്രവർത്തിക്കുന്ന മാജിദ് അൽ ഫുത്തൈം ഹോൾഡിങുമായി സഹകരിച്ച്, പ്രദേശത്തെ ഗതാഗതം സുഗമമാക്കാനും ഗതാഗതം മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആര്‍ടിഎ 2024 ജൂലൈയിൽ പ്രദേശത്ത് റോഡ് നവീകരണങ്ങളുടെ ഒരു പരമ്പര തന്നെെ പ്രഖ്യാപിച്ചിരുന്നു. ഷെയ്ഖ് സായിദ് റോഡിൽനിന്ന് മാളിലേക്ക് വരുന്ന ഫ്ലൈ ഓവർ ഉൾപ്പെടെയുള്ള നവീകരണങ്ങൾ 165 ദശലക്ഷം ദിർഹം ചെലവ് വരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz മജിദ് അൽ ഫുത്തൈമുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഷെയ്ഖ് സായിദ് റോഡിലെ 300 മീറ്റർ നീളമുള്ള ഒറ്റവരിപ്പാലത്തിലൂടെ അബുദാബിയില്‍ നിന്നും ജബെല്‍ അലിയില്‍ നിന്നും വാഹനമോടിച്ച് വരുന്നവർക്ക് മാൾ ഓഫ് എമിറേറ്റ്‌സ് പാർക്കിങ് ലോട്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്ന് ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡ് ചെയർമാനുമായ ഡയറക്ടർ ജനറൽ മാറ്റർ അൽ തായർ പറഞ്ഞു. “കൂടാതെ, ഉമ്മു സുഖീം കവലയിലെ നിലവിലെ റാമ്പ്, ഉമ്മു സുഖീം സ്ട്രീറ്റിൽനിന്ന് മാളിൻ്റെ പാർക്കിങ് സ്ഥലങ്ങളിലേക്ക് നയിക്കുന്ന നിലവിലുള്ള പാലത്തിലേക്ക് വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിന് ഇൻ്റർസെക്‌ഷൻ മെച്ചപ്പെടുത്തി തെക്കോട്ട് വിശാലമാക്കുമെന്ന്” അദ്ദേഹം പറഞ്ഞു. മാളിന് ചുറ്റും 2.5 കിലോമീറ്റർ ദൈർഘ്യമുള്ള ഉപരിതല റോഡുകൾ മെച്ചപ്പെടുത്തുക, മൂന്ന് സിഗ്നൽ ചെയ്ത ഉപരിതല ഇൻ്റർസെക്ഷനുകൾ വികസിപ്പിക്കുക, മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിലെ ബസ് സ്റ്റേഷൻ പരിഷ്കരിക്കുക, കെമ്പിൻസ്കി ഹോട്ടലിന് അടുത്തുള്ള തെരുവ് വൺ-വേയിൽ നിന്ന് ടു-വേയിലേക്ക് മാറ്റുക, കൂടാതെ കാൽനട, സൈക്ലിങ് പാതകൾ മെച്ചപ്പെടുത്തുക എന്നിവയാണ് മറ്റ് വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. നടപ്പാത, ലൈറ്റിങ്, ട്രാഫിക് സിഗ്നലുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, ലാൻഡ്‌സ്‌കേപ്പിങ് ജോലികൾ എന്നിവയും ഈ വികസനപ്രവര്‍ത്തനങ്ങള്‍ ഉൾപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)