Advertisment

UAE Job Visa: യുഎഇ: വിസയിലെ തൊഴിൽ തെറ്റാണെങ്കിൽ ജീവനക്കാർക്ക് എന്തുചെയ്യാനാകും

Advertisment

UAE Job Visa അബുദാബി: ചിലപ്പോഴെങ്കിലും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് വിസയില്‍ തൊഴില്‍ കൃത്യമായി ചേര്‍ക്കാത്തത്. മിക്കവാറും തെറ്റായ തൊഴില്‍ പദവിയാകും കൊടുത്തിരിക്കുന്നത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് എന്തുചെയ്യാനാകുമെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. യുഎഇ വിസയില്‍ പരാമര്‍ശിച്ചിരിക്കുന്ന പദവി, മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ (മൊഹ്റെ) രജിസ്റ്റര്‍ ചെയ്ത തൊഴില്‍ കരാറില്‍ നല്‍കിയിരിക്കുന്ന പദവി തന്നെയായിരിക്കണം. തൊഴില്‍ കരാറിന് മൊഹ്റെയുടെ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റ് പിന്തുടരേണ്ടതുണ്ട്. വർക്ക് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ സൂചിപ്പിച്ചിരിക്കുന്ന പദവി ഉൾപ്പെടെയുള്ള എല്ലാ ഉള്ളടക്കങ്ങളും ഓഫർ ലെറ്ററിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ആയിരിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വർക്ക് പെർമിറ്റുകൾ, ജോബ് ഓഫറുകൾ, തൊഴിൽ കരാറുകൾ എന്നിവ സംബന്ധിച്ച് 2022ലെ മന്ത്രിതല ഉത്തരവിൻ്റെ നമ്പർ 46ൻ്റെ ആർട്ടിക്കിൾ 2(1) പ്രകാരമാണിത്. ഡിക്രി നിയമത്തിലെ വ്യവസ്ഥകൾക്കും അതിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകൾക്കും അനുസൃതമായി, തൊഴിലാളിയെ ജോലിക്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിലുടമ ഇനിപ്പറയുന്നവ പാലിക്കണം: വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യാൻ അഭ്യർഥിക്കുമ്പോൾ തൊഴിൽ കരാറുമായി പൊരുത്തപ്പെടുന്ന അംഗീകൃത സ്റ്റാൻഡേർഡ് തൊഴിൽ കരാർ പ്രയോജനപ്പെടുത്തുക. ജോലി വാഗ്ദാനത്തിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ കരാറിൽ തൊഴിലാളിക്ക് ചേർക്കുന്നത് അനുവദനീയമാണ്. നിയമത്തിലെ വ്യവസ്ഥകൾക്കും അതിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകൾക്കും എതിരല്ലെങ്കിൽ കരാറിലേക്ക് അനുബന്ധങ്ങൾ ചേർക്കാം. നിയമത്തിലെ മുൻപറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി, വിസയിലെ പദവി ജീവനക്കാരന്‍റെ യഥാർഥ പദവിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനാൽ, തൊഴിലുടമയെ അറിയിക്കുകയും ആവശ്യമായ മാറ്റത്തിനായി അഭ്യർഥിക്കുകയും ചെയ്യാം. താമസവിസയിലും യുഎഇ റസിഡൻ്റ് ഐഡിയിലും മാറ്റങ്ങൾ വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ തൊഴിലുടമയ്ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂവെന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, പ്രശ്നം തൊഴിലുടമയുമായി ചർച്ച ചെയ്യുകയും ആവശ്യാനുസരണം മാറ്റങ്ങൾക്ക് ക്രമീകരണം ചെയ്യാൻ ജീവനക്കാര്‍ക്ക് അഭ്യർഥിക്കുകയും ചെയ്യാം.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group