Advertisment

Dubai Bling’s Star Divorce: വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ദുബായ് ബ്ലിംഗിലെ പ്രമുഖ താരം

Advertisment

Dubai Bling’s Star Divorce ദുബായ്: നെറ്റ്ഫ്ലിക്സിന്‍റെ റിയാലിറ്റി ഷോ ആയ ദുബായ് ബ്ലിംഗിലെ താരങ്ങളിലൊരാളായ ഇബ്രാഹിം അല്‍ സമദി തന്‍റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള പ്രധാനവിവരം വെളിപ്പെടുത്തി. ഷോയുടെ സീസൺ 3 ൽ ആരാധകർക്കിടയിൽ ആകാംക്ഷ ഉണർത്തുന്ന ഒരു വിഷയമാണ് ഇപ്രാവശ്യം താരം പങ്കുവെച്ചത്. തന്‍റെ വിവാഹമോചനം സ്ഥിരീകരിച്ചുകൊണ്ടാണ് സമദി വെളിപ്പെടുത്തല്‍ നടത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ സന്തുലിതമാക്കുന്നതിൽ അഭിമുഖീകരിച്ച വെല്ലുവിളികൾ നിരവധി ശ്രോതാക്കള്‍ക്ക് ഹൃദയസ്പര്‍ശിയായി മാറി. പരസ്പരം സമയം ചെലവഴിക്കാൻ കഴിയാത്തതിനാല്‍, ദമ്പതികളെ വേർപിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. 2023 മാർച്ചിൽ ആരംഭിച്ച ഇബ്രാഹീമിൻ്റെ ദാമ്പത്യജീവിതത്തെ കുറിച്ച് ആരാധകർക്കിടയിൽ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഇപ്പോൾ മുൻ ഭാര്യ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതിനാൽ. കൂടാതെ, തന്‍റെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും വിവാഹത്തിൽനിന്ന് താൻ പഠിച്ച പാഠങ്ങളും ഇബ്രാഹിം പങ്കുവെച്ചു. തൻ്റെ ജീവിതരീതികള്‍ പങ്കിടുന്ന ഒരാളെ വിവാഹം കഴിക്കുന്നത് മികച്ചതായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group