
UAE Car Accident: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവതി മരിച്ചു; യുഎഇയില്‍ ഡ്രൈവര്‍ അറസ്റ്റില്‍
UAE Car Accident ഷാര്‍ജ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവതി മരിച്ചു. ഷാര്‍ജയിലെ ഖര്‍ബ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയതായിരുന്നു കാര്‍. 27കാരിയായ അറബ് യുവതിയാണ് മരിച്ചത്. സീബ്ര ലൈനിലൂടെ അല്ലാതെയാണ് യുവതി റോഡ് മുറിച്ച് കടന്നത്. ഇതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. സംഭവത്തിൽ അൽ ഖർബ് പോലീസ് അന്വേഷണം നടത്തുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
Comments (0)