Posted By saritha Posted On

Authorized Lotteries in UAE: യുഎഇയില്‍ അനുമതിയുള്ള ലോട്ടറികള്‍ മൂന്നെണ്ണം മാത്രം ! വിശദവിവരങ്ങള്‍

Authorized Lotteries in UAE ദുബായ്: രാജ്യത്ത് മൂന്ന് ലോട്ടറികൾക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് യുഎഇയിലെ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) വ്യക്തമാക്കി. ദി ഗെയിം എല്‍എല്‍സിയുടെ യുഎഇ ലോട്ടറി, എയര്‍പോര്‍ട്ട് ലോട്ടറികളായ ബിഗ് ടിക്കറ്റും ഡ്യൂട്ടീ ഫ്രീയുമാണ് രാജ്യത്തെ അംഗീകൃത ലോട്ടറികള്‍. ഏകദേശം മൂന്ന് ദശാബ്ദങ്ങൾ പിന്നിടുന്ന ബിഗ് ടിക്കറ്റും ഡ്യൂട്ടീ ഫ്രീയും ജിസിജിആർഎയുടെ കീഴിൽ പ്രവർത്തിക്കുന്നത് ഫെഡറൽ നിയമപ്രകാരമാണ്. യുഎഇ നിവാസികള്‍ ലൈസന്‍സില്ലാത്ത ലോട്ടറികള്‍ വാങ്ങുന്നത് ഒഴിവാക്കണമെന്ന് ജിസിജിആര്‍എ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അനധികൃത ഓപ്പറേറ്റര്‍മാരുമായി ഇടപഴകുന്നവര്‍ വഞ്ചിതരാകാനോ പണം നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഉപഭോക്തൃ സംരക്ഷണത്തിൻ്റെ അഭാവം: അന്യായമായ പെരുമാറ്റത്തിനോ പണമടയ്ക്കാത്തതിനോ നിയമവിരുദ്ധമായ ഓപ്പറേറ്റർമാർ നിയമപരമായ സഹായം നല്‍കില്ല, സാമ്പത്തിക നഷ്ടം: ലൈസൻസില്ലാത്ത ഓപ്പറേറ്റർമാർക്ക് ന്യായമായ ഗെയിമിങ് സമ്പ്രദായങ്ങൾ പിന്തുടരുന്നില്ല. ഇത് കളിക്കാർക്ക് കാര്യമായ സാമ്പത്തിക നഷ്ടത്തിലേക്കും നയിച്ചേക്കാം. വഞ്ചനയും തട്ടിപ്പുകളും: വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ വഞ്ചനാപരമായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തേക്കും. സൈബർ സുരക്ഷാ ഭീഷണികൾ: ലൈസൻസില്ലാത്ത ഗെയിമിങ് പ്രവർത്തനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സൈബർ സുരക്ഷാ അപകടങ്ങളിലേക്ക് വ്യക്തികളെ നയിക്കുന്നു. പ്രശസ്തി നാശം: നിയമവിരുദ്ധമായ ഗെയിമിങിലെ പങ്കാളിത്തം റെഗുലേറ്ററി അല്ലെങ്കിൽ ക്രിമിനൽ അന്വേഷണത്തിലേക്ക് നയിച്ചേക്കാം. വർദ്ധിച്ച കുറ്റകൃത്യങ്ങളുടെ നിരക്ക്: കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ പോലുള്ള മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയും. ലോട്ടറി ഏജന്‍സികള്‍ അംഗീകൃതമാണോയെന്ന് പരിശോധിക്കുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക, നിയമപരമായ മാര്‍ഗങ്ങൾ മനസ്സിലാക്കുക, വിവരങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ സുരക്ഷിതമായി ലോട്ടറി ഗെയിമിങ്ങുകളില്‍ കളിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *