
Newly Wed Wife Suicide: നിറത്തിന്‍റെ പേരിൽ ഭർത്താവിന്‍റെ കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യ; മരിച്ച നവവധുവിന്റെ ഭര്‍ത്താവ് അറസ്റ്റിൽ
Newly Wed Wife Suicide മലപ്പുറം: നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് പിടിയില്‍. വിദേശത്തുനിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടിയിൽ ഷഹാന മുംതാസ് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആത്മഹത്യ ചെയ്തത്. നിറത്തിന്‍റെ പേരിലും ഇംഗ്ലീഷ് ഭാഷ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് നിരന്തരം കളിയാക്കിയിരുന്നു. ഷഹാനയുടെ ഭർത്താവ് അബ്ദുൽ വാഹിദിനെതിരെ പോലീസ് കഴിഞ്ഞദിവസം കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഭര്‍ത്താവിനെയും കുടുംബത്തിനെതിരെയും കടുത്ത ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിച്ചത്. 20 ദിവസമല്ലേ കൂടെ താമസിച്ചു, എന്തിനാണ് ഇതിൽ തന്നെ പിടിച്ചുതൂങ്ങുന്നത് വേറെ ഭർത്താവിനെ കിട്ടില്ലേയെന്ന് പെൺകുട്ടിയുടെ മുന്നിൽ വെച്ച് ഭർതൃ മാതാവും ചോദിച്ചിരുന്നെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments (0)