
UAE Schools Mid Term Break: റമദാന് മുന്നോടിയായി യുഎഇയിലെ സ്‌കൂളുകൾ മധ്യകാല അവധിയിലേക്ക് നീങ്ങുന്നു
UAE Schools Mid Term Break അബുദാബി: യുഎഇയിലെ സ്കൂളുകള്‍ ഫെബ്രുവരിയില്‍ മധ്യകാല അവധിക്ക് തയ്യാറെടുക്കുകയാണ്. അവധി അടുത്തമാസം മധ്യത്തിൽ ആരംഭിക്കും. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മധ്യകാല അവധിക്ക് ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ റമദാന്‍ ആരംഭിക്കുകയാണ്. ചില സ്കൂളുകൾക്ക് ഫെബ്രുവരി 10, തിങ്കൾ മുതൽ ഫെബ്രുവരി 14 വെള്ളി വരെ ഒരാഴ്ച മുഴുവൻ നീണ്ട അവധി ലഭിക്കും. വാരാന്ത്യം കൂടി ഉള്‍പ്പെടുത്തിയാല്‍ ഒന്‍പത് ദിവസത്തെ അവധി കിട്ടും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz മറ്റുചില സ്കൂളുകള്‍ക്ക് ഫെബ്രുവരി 12 ബുധനാഴ്ച മുതൽ 14 വെള്ളിയാഴ്ച വരെ മൂന്ന് ദിവസത്തെ അവധി കിട്ടും. ഏതാനും സ്‌കൂളുകൾക്ക് ഫെബ്രുവരി 13 വ്യാഴാഴ്ചയും 14 വെള്ളിയാഴ്ചയും കൂടി രണ്ട് ദിവസത്തെ അവധി മാത്രമേ എടുക്കാന്‍ സാധിക്കുകയുള്ളൂ. വാരാന്ത്യവുമായി കൂടിച്ചേർന്നാൽ, ഇത് നാല് ദിവസത്തെ അവധി കിട്ടും. വിദ്യാർഥികൾക്ക് ഫെബ്രുവരി 17 തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അതേസമയം, ചന്ദ്രദര്‍ശനത്തെ തുടര്‍ന്ന് ഈ വർഷം മാർച്ച് 1 ന് റമദാന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Comments (0)