
UAE Lottery: കാഴ്ചയില്ലാത്ത സഹോദരങ്ങള്‍ക്ക് തണല്‍, മകന്‍റെ വിദ്യാഭ്യാസം; യുഎഇ ലോട്ടറിയുടെ അഞ്ച് വിജയികള്‍ക്ക് സ്വപ്നസാക്ഷാത്കാരം
UAE Lottery അബുദാബി: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 100,000 ദിര്‍ഹം അഞ്ച് പ്രവാസികളെയാണ് ഇപ്രാവശ്യം തേടിയെത്തിയത്. ഒത്തിരി ഒത്തിരി സ്വപ്നങ്ങളുമായി നടക്കുന്ന ഇവര്‍ക്ക് അത് സാക്ഷാത്കരിക്കാനുള്ള അവസരം തേടിയെത്തിയിരിക്കുകയാണ്. മകന്‍റെ വിദ്യാഭ്യാസം, പുതിയ വീട്, കാഴ്ചയില്ലാത്ത സഹോദരങ്ങൾക്ക് തണൽ എന്നിങ്ങനെയുള്ള സ്വപ്നങ്ങളാണ് ഇനി പൂവണിയാന്‍ പോകുന്നത്. അഞ്ച് സമ്മാനജേതാക്കളില്‍ ഒരാളാണ് ബില്‍ജന വോഹ്ലട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബില്‍ജന യുഎഇയിലെത്തി യുഎഇ ലോട്ടറി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. യുഎഇ ലോട്ടറിയില്‍ വിജയിച്ചതോടെ സമ്മാനത്തുക തന്‍റെ മകന്‍റെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാനാണ് ബില്‍ജനയുടെ തീരുമാനം. “ഈ വിജയം ജീവിതത്തിലെ ഒരു പുതിയ അധ്യായമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz സമ്മാനത്തുകയില്‍ നിന്നുള്ള എല്ലാ പണവും മകന്‍റെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. വിദ്യാഭ്യാസം വളരെ പ്രധാനമാണ്”, ബിൽജനയുടെ വാക്കുകള്‍. ഫിലിപ്പീന്‍സ് ഷെഫ് ആയ ഡാനിയേല്‍ ഹെര്‍മാനോസ് യുഎഇ ലോട്ടറിയില്‍ വിജയിക്കുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം മടിച്ചുനിന്ന അദ്ദേഹത്തെ സുഹൃത്തുക്കളാണ് ഭാഗ്യ പരീക്ഷണത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചത്. “എല്ലാവരും പങ്കെടുത്തപ്പോൾ ആ വിനോദത്തിൽ താനും പങ്കുചേരുകയായിരുന്നു. 100,000 ദിർഹത്തിൽ നിർത്താൻ ഡാനിയേലിന് തത്കാലം പ്ലാനില്ല. 100 മില്യനാണ് അടുത്ത ലക്ഷ്യം. ജാക്ക്‌പോട്ട് ലക്ഷ്യം വച്ച് വീണ്ടും ഭാഗ്യപരീക്ഷണം തുടരും”, അദ്ദേഹം പറയുന്നു. നാലുവര്‍ഷം മുന്‍പാണ് നേപ്പാള്‍ സ്വദേശിയായ ദില്‍ ബദൗര്‍ യുഎഇയില്‍ എത്തിയത്. നേപ്പാളില്‍ സ്വന്തമായി ഒരു വീട് നിര്‍മിക്കാനാണ് ദില്‍ ബദൗറിന്‍റെ സ്വപ്നം. യുഎഇ ലോട്ടറിയിലൂടെ തന്‍റെ ആ സ്വപ്നമാണ് സാധ്യമാകുന്നത്. അസര്‍ബൈജാന്‍ സ്വദേശിയായ ടുറല്‍ അബ്ബാസ്സോവ് ആണ് യുഎഇ ലോട്ടറിയുടെ മറ്റൊരു വിജയി. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതിനിടെയായിരുന്നു സമ്മാനം ലഭിച്ച വിവരം ടുറല്‍ അബ്ബാസ്സോവ് അറിയുന്നത്. “പുതുവർഷത്തിന് രണ്ട് ദിവസം മുൻപായിരുന്നു ലോട്ടറി അടിച്ചത്. പുതുവത്സര സമ്മാനം പേലെയാണ് 100,000 ദിർഹം വന്നെത്തിയത്”, ടുറല്‍ അബ്ബാസ്സോവ് പറഞ്ഞു. കാഴ്ചയില്ലാത്ത സഹോദരങ്ങളുടെ ഏക തണലാണ് പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് അദ്നാന്‍. മൂന്ന് സഹോദരങ്ങളിൽ മൂത്ത ആളാണ് ഇദ്ദേഹം. പിതാവിന്‍റെ മരണശേഷം കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്താണ് അദ്നാൻ പ്രവാസജീവിതത്തിലേക്ക് കടക്കുന്നത്. 100,000 ദിർഹം എന്ന വലിയ നേട്ടത്തോടെ കാഴ്ചശക്തിയില്ലാത്ത രണ്ട് സഹോദരന്മാരുടെയും കുടുംബത്തിന്‍റെയും അത്താണിയാകാനാണ് മുഹമ്മദ് അദ്നാന്‍റെ ആഗ്രഹം.
Comments (0)