Posted By saritha Posted On

Airbus A350: പ്രവാസികള്‍ക്ക് സന്തോഷിക്കാം; യുഎഇയില്‍നിന്ന് പുതിയ വിമാനങ്ങൾ ഈ ഇന്ത്യൻ നഗരങ്ങളിലേക്ക് പറക്കും

Airbus A350 ദുബായ്: എമിറേറ്റ്സിന്‍റെ ഏറ്റവും പുതിയ വിമാനമായ എ350 വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു. ജനുവരി 26 നാണ് വിമാനസര്‍വീസ് ആരംഭിക്കുക. മുംബൈയിലേക്കും അഹമ്മദാബാദിലേക്കുമാണ് ആദ്യ സര്‍വീസുകള്‍ നടത്തുക. എയർബസ് എ350 നിലവില്‍ അഞ്ച് ഇടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. എഡിൻബർഗ്, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ പ്രവർത്തനമാരംഭിച്ചതിന് ശേഷമാണ് എമിറേറ്റ്‌സ് എ350 രണ്ട് ഇന്ത്യൻ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്. ഏറ്റവും പുതിയ ഇൻ്റീരിയറുകൾ, ഇൻഡസ്ട്രിയിലെ ആദ്യ സാങ്കേതിക വിദ്യകൾ, നൂതനതകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് എമിറേറ്റ്സ് എ350. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇന്ത്യയിലും പുറത്തുമുള്ള ഉപഭോക്താക്കളോട് എമിറേറ്റ്‌സിൻ്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നുവെന്നത് കൂടാതെ വിമാനത്തിൽ അസാധാരണമായ തലത്തിലുള്ള സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നതായി എയർലൈൻ പറഞ്ഞു. മുംബൈയിലേക്ക്, വിമാനം ദൈനംദിന യാത്ര ആസൂത്രണം ചെയ്യുന്നുണ്ട്. EK502 ദുബായിൽനിന്ന് ഉച്ചയ്ക്ക് 1.15 ന് പുറപ്പെട്ട് 5.50 ന് മുംബൈയിൽ എത്തിച്ചേരും. മടക്ക വിമാനമായ ഇകെ 503 മുംബൈയിൽ നിന്ന് വൈകിട്ട് 7.20ന് പുറപ്പെട്ട് രാത്രി 9.05ന് ദുബായിൽ എത്തും. EK538, EK539 എന്നിവയിൽ എമിറേറ്റ്‌സ് പ്രതിദിന ദുബായ് – അഹമ്മദാബാദ് റൂട്ടിലും സർവീസ് നടത്തും. EK538 ദുബായിൽ നിന്ന് രാത്രി 10.50 ന് പുറപ്പെടും, പിറ്റേദിവസം പുലർച്ചെ 2.55 ന് അഹമ്മദാബാദിലെത്തും. EK539 അഹമ്മദാബാദിൽ നിന്ന് പുലർച്ചെ 4.25 ന് പുറപ്പെട്ട് 6.15 ന് ദുബായിലേക്ക് മടങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *