
Dubai Duty Free Malayali: ടിക്കറ്റ് എടുത്ത് മൂന്ന് മാസത്തിനുള്ളില്‍ മില്യണയറായി മലയാളി; വിജയിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം
Dubai Duty Free Malayali ദുബായ്: ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് പ്രൊമോഷന്‍സില്‍ വിജയികളായവരില്‍ മലയാളിയും.ഒരു മില്യണ്‍ ഡോളര്‍ ആണ് സമ്മാനമായി നേടിയത്. സഹീര്‍സുല്‍ത്ത അസാഫലി എന്ന 38 കാരനായ മലയാളിയോടൊപ്പം ജര്‍മന്‍കാരനായ കിയേലും കോടിപതിയായി. യുഎഇ പൗരന് ഒരു ആഡംബരകാറും സ്വന്തമാക്കി. ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്ടർ രമേഷ് സിദാംബി, ചൈനീസ് കോൺസൽ ജനറൽ ഔ ബോകിയാൻ എന്നിവരുടെ സാന്നിധ്യത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചൈനീസ് പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ജേതാക്കളെ പ്രഖ്യാപിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കേരളത്തില്‍ ഒരു ഒപ്റ്റിക്കല്‍, റീട്ടെയില്‍ ഷോപ്പ് ഉടമയാണ് അസഫലി. വെറും രണ്ട് മൂന്ന് മാസങ്ങള്‍ മാത്രമായുള്ളു അസഫലി ഡ്യൂട്ടി ഫ്രീയില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ട്. “ഒരിക്കലും വിജയിക്കുമെന്ന് കരുതിയില്ല. തീര്‍ച്ചയായും എനിക്കിത് വളരെ സഹായകരമാണ്. വളരെ നന്ദിയുള്ളവനാണ്”, അസഫലി പറഞ്ഞു. 1999ൽ ആരംഭിച്ച മില്ലേനിയം മില്യണയർ പ്രൊമോഷനിലെ ഒരു മില്യൺ ഡോളർ നേടുന്ന 245ാമത്തെ ഇന്ത്യൻ പൗരനാണ് അസഫലി. 61 കാരനായ ജർമ്മൻ പൗരനായ നിക്കോളാസ് ബോർസ്ഫെൽഡാണ് ഒരു കോടി രൂപ നേടിയ മറ്റൊരു വിജയി. അദ്ദേഹം അഞ്ച് വർഷമായി ഡ്യൂട്ടി ഫ്രീയില്‍ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. സ്വയംതൊഴിൽ ചെയ്യുന്ന ബോവർസ്ഫെൽഡിന്, ഇനിയും ഡ്യൂട്ടി ഫ്രീയില്‍ പങ്കെടുക്കാനാണ് താത്പര്യം. പ്രമോഷനിൽ ഒരു മില്യൺ ഡോളർ നേടുന്ന പതിനൊന്നാമത്തെ ജർമ്മൻകാരനാണ് ബോവർസ്ഫെൽഡ്. ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ അബുദാബിയിൽ നിന്നുള്ള 55 കാരനായ എമിറാത്തി അഹമ്മദ് അൽ ബ്ലൂഷിയ്ക്ക് മെഴ്സിഡസ് ബെൻസ് എസ് 500 സമ്മാനമായി ലഭിച്ചു.
Comments (0)