Son Killed Indian Expat ജുബൈല്‍: സൗദി അറേബ്യയില്‍ ഇന്ത്യന്‍ പ്രവാസിയെ അതിക്രൂരമായി കൊലപ്പെടുത്തി മകന്‍. യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ (53) മകൻ കുമാർ യാദവാണ് കൊലപ്പെടുത്തിയത്. പിതാവിന്‍റെ കണ്ണ് ചൂഴ്ന്നെടുത്ത് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഒന്നരമാസം മുന്‍പാണ് മകനെ ശ്രീകൃഷ്ണ യാദവ് സൗദിയിലേക്ക് കൊണ്ടുവന്നത്. ലഹരിക്കടിമയായിരുന്ന മകനെ ഇതിൽ നിന്ന് വിമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് കുമാർ യാദവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ഇരുവരും ഒരു മുറിയിലായിരുന്നു താമസമെന്നാണ് ലഭ്യമായ വിവരം.
Son Killed Indian Expat: കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു; ഗള്‍ഫില്‍ ഇന്ത്യന്‍ പ്രവാസിയെ കൊലപ്പെടുത്തിയ മകന്‍ പിടിയില്‍
Advertisment
Advertisment