Bus Shelters: ചൂടും തണുപ്പും ഏല്‍ക്കില്ല; യുഎഇയില്‍ 762 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ വരുന്നു

Bus Shelters ദുബായ്: ചൂടും തണുപ്പും കൊള്ളാതെ ബസിനായി കാത്തിരിക്കാം. യുഎഇയിലെ അങ്ങിങ്ങായി ഏറ്റവും മികച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഇനി കൂടുതല്‍ ഇടങ്ങളില്‍ ഉണ്ടാകും. ഈ വര്‍ഷം അവസാനത്തോടെ യുഎഇ നിവാസികള്‍ക്ക് ഉപയോഗിച്ച് തുടങ്ങാം. കഴിഞ്ഞ വർഷം അവസാനത്തോടെ 153 ബസ് സ്റ്റോപ്പുകൾ നിർമിച്ചിരുന്നു. ഇനി 762 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ കൂടി ആർടിഎ നിർമിക്കും. പുതിയ ബസ് സ്റ്റോപ്പുകൾക്കായി 7.7 കോടി ദിർഹമാണ് ആർടിഎ വകയിരുത്തിയത്. പൂർണമായും ശീതീകരിച്ച ബസ് സ്റ്റോപ്പുകളാണ് പുതിയതായി നിർമിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz യാത്രക്കാരുടെ എണ്ണം അനുസരിച്ച് മേഖല തിരിച്ചാണ് ബസ് സ്റ്റോപ്പുകള്‍ നിര്‍മിക്കുന്നത്. ഒട്ടേറെ സവിശേഷതളോടുകൂടിയാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്നതോടൊപ്പം പരസ്യങ്ങൾ പ്രദർശിപ്പിക്കാനും സൗകര്യമുണ്ടാകും. ബസ് സമയക്രമം പൊതുഗതാഗതവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവ സ്ക്രീനിൽ കാണാം. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് എളുപ്പത്തില്‍ ബസിലേക്ക് കയറാനും ഇറങ്ങാനും കഴിയുന്ന വിധത്തിലാണ് കേന്ദ്രങ്ങള്‍ രൂപകൽപന ചെയ്തത്. വീൽചെയറുകൾ സ്റ്റോപ്പുകളില്‍ ഉണ്ടാകും. 750 യാത്രക്കാരുള്ള പ്രധാന ഇടങ്ങൾ, 250 മുതൽ 750 വരെയുള്ള സെക്കൻഡറി സ്റ്റോപ്പുകൾ, 100 മുതൽ 250 വരെ യാത്രക്കാരുള്ള പ്രാഥമിക പ്രദേശങ്ങൾ, പ്രതിദിനം 100 യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടങ്ങൾ എന്നിങ്ങനെയാണ് മേഖല അനുസരിച്ച് ബസ് സ്റ്റോപ്പുകള്‍ നിര്‍മിക്കാന്‍ തിരിച്ചിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group