
യുഎഇ: താമസക്കാരിൽ പകുതിയും സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കുന്നതായി സർവേ
ദുബായ്: യുഎഇയില്‍ താമസക്കാരിൽ പകുതിയും സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കുന്നതായി സർവേ. രാജ്യത്തെ ഒരു ഫിനാൻഷ്യൽ ടെക്‌നോളജി പ്ലാറ്റ്‌ഫോം നടത്തിയ സർവേയാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. യാബിയുടെ ഫിനാൻഷ്യൽ ഹെൽത്ത് റിപ്പോർട്ട് 2024 അനുസരിച്ച്, സാമ്പത്തിക സുരക്ഷിതത്വത്തിൻ്റെയും തയ്യാറെടുപ്പിൻ്റെയും അഭാവത്തെ ഇത് അടിവരയിടുന്നതായും പിന്നീടുള്ള വർഷങ്ങളിൽ പലരെയും ബാധിക്കുമെന്നും സര്‍വേ പറയുന്നു. സമ്പാദ്യത്തിൻ്റെയും നിക്ഷേപത്തിൻ്റെയും പ്രാധാന്യം മനസിലാക്കുക എന്നതാണ് സർവേയുടെ ലക്ഷ്യം. ദുബായ് പോലുള്ള നഗരത്തില്‍ എല്ലായ്പ്പോഴും ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ആളുകള്‍ അതിനെല്ലാം വലിയ രീതിയില്‍ ചെലവഴിക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ആളുകള്‍ ആഡംബരജീവിതം ആസ്വദിക്കാനായി ആഡംബര കാറുകള്‍ പോലെയുള്ളവ വാങ്ങുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഈ ആവശ്യങ്ങള്‍ വേഗത്തില്‍ നടക്കുന്നു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് താമസക്കാരെ അവരുടെ ചെലവ് ശീലങ്ങളെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും അവരുടെ ചെലവുകൾക്കുള്ളിൽ ജീവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രേരിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സമ്പാദ്യത്തിൻ്റെയും നിക്ഷേപത്തിൻ്റെയും പ്രാധാന്യം ഇപ്പോൾ പലരും മനസിലാക്കുന്നുണ്ടെങ്കിലും ഓരോ മാസവും തങ്ങളുടെ വരുമാനം എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമായ ധാരണയില്ലാത്ത ധാരാളം ആളുകൾ ഇപ്പോഴും ഉണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)