Posted By ashwathi Posted On

പ്രവാസികളെ നാട്ടിലേക്ക് വരാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം…

നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി എയർലൈൻ നിരക്കുകൾ. അവധിക്കാലം കഴിഞ്ഞതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ വിമാനക്കമ്പനികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കി. കേരള സെക്ടറുകളിൽ ഉൾപ്പെടെ ഒമാനിൽ നിനിന്നുള്ള സർവീസുകൾക്ക് സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവിൽ ഈടാക്കുന്നത്. വരും ദിവസങ്ങളിൽ 29 ഒമാനി റിയാലിന് വരെ ടിക്കറ്റുകൾ ലഭ്യമാണ്. ഫെബ്രുവരിയോടെ വീണ്ടും നിരക്ക് താഴും. എയർ ഇന്ത്യ എക്‌സ്പ്രസ് ഉൾപ്പെടെ കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സലാം എയറിൽ 29 റിയാലിന് ടിക്കറ്റ് ലഭ്യമാകും. അഞ്ച് കിലോ ഹാൻഡ് ബാഗേജ് മാത്രമാണ് ഇതിൽ അനുവദിക്കുക. എന്നാൽ, എയർ ഇന്ത്യ എക്‌സ്പ്രസിൽ അടുത്ത ദിവസങ്ങളിൽ കോഴിക്കോട്ടേക്ക് 32 റിയാൽ ആണ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ടിക്കറ്റ് നിരക്ക്. കൊച്ചിയിലേക്ക് 31 റിയാലും തിരുവനന്തപുരത്തേക്ക് 39.33 റിയാലും കണ്ണൂരിലേക്ക് 35.8 റിയാലുമാണ് ടിക്കറ്റ് നിരക്കുകൾ. എയർ ഇന്ത്യ എക്‌സ്പ്രസിൽ 20 കിലോ ബാഗേജ് കൂടി അനുവദിക്കുന്നുണ്ട്. ഇൻഡിഗോയും സർവ്വീസ് ഉള്ള സെക്ടറുകളിലും സമാന നിരക്കുകളിൽ ടിക്കറ്റ് ലഭിക്കും.

ടിക്കറ്റ് നിരക്ക് കുറയാൻ കാരണം കേരള സെക്ടറുകളിലേക്ക് കൂടുതൽ ബജറ്റ് വിമാനങ്ങൾ ലഭ്യമായതോട് കൂടിയാണ്. എയർ ഇന്ത്യ എക്‌സ്പ്രസ്, സലാം എയർ, ഇൻഡിഗോ എന്നീ വിമാന കമ്പനികൾ നിലവിൽ സർവീസ് നടത്തുന്നുണ്ട് .കൂടുതൽ സർവ്വീസുകൾ ഉള്ളതിനാൽ ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാക്കി യാത്രക്കാരെ ആകർഷിക്കാൻ വിമാന കമ്പനികളും ശ്രമിക്കുന്നു. വരും മാസങ്ങളിലും ബജറ്റ് എയർലൈനുകൾ നൽകുവരുന്ന നിരക്ക് കുറഞ്ഞ ടിക്കറ്റുകൾ ലഭ്യമാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *