Malayali Died in UAE ദുബായ്: മലയാളി യുവാവ് ദുബായില്‍ മരിച്ചു. ആലപ്പുഴയിലെ കായംകുളം സ്വദേശി ബിനു വർഗീസ് (47) ആണ് മരിച്ചത്. ഇദ്ദേഹം ദുബായിലെ ജെഎസ്എസ് കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. കഴിഞ്ഞദിവസം ദുബായിലെ താമസസ്ഥലത്തെ ബാത്ത്റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, ആംബുലൻസും ദുബായ് പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഭാര്യ: ഷൈല. മക്കൾ: ബ്ലെസ് (ബിബിഎ വിദ്യാർഥി), ബെൻ (പ്ലസ് വൺ വിദ്യാർഥി). സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, മുജീബ് ചാമക്കാല എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി ഉടമകൾ അറിയിച്ചു.
Malayali Died in UAE: യുഎഇയിലെ താമസസ്ഥലത്തെ ബാത്ത്റൂമിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു
Advertisment
Advertisment