
Malayali Died in UAE: യുഎഇയില്‍ 30 വര്‍ഷത്തോളം പ്രവാസിയായി; നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മലയാളി മരിച്ചു
Malayali Died in UAE അബുദാബി: യുഎഇയില്‍ ദീര്‍ഘകാലം പ്രവാസജീവിതം അനുഷ്ഠിച്ച മലയാളി മരിച്ചു. 30 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി ഇന്ന് (തിങ്കള്‍) രാത്രി നാട്ടിലേക്ക് പോകാനിരിക്കവെയാണ് മരിച്ചത്. തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) ആണ് അബുദാബിയിൽ വെച്ച് മരിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഇന്നലെ (ഞായർ) ഹൈപ്പർമാർക്കറ്റിൽ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പിന്നാലെ, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 വർഷമായി അബുദാബിയിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം ബനിയാസ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: നദീറ. മക്കൾ: അർഫാൻ, ഫർസാന.
Comments (0)