
Kochi to Dubai Flight Cancelled: യുഎഇയിലേക്ക് പുറപ്പെടേണ്ടത് തിങ്കളാഴ്ച രാത്രി; യാത്രക്കാര്‍ വിമാനത്താവളത്തില്‍ കാത്തിരുന്നത് 24 മണിക്കൂറിലധികം
Kochi to Dubai Flight Cancelled നെടുമ്പോശ്ശേരി: തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനത്തിനായി യാത്രക്കാര്‍ നെടുമ്പോശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാത്തിരുന്നത് 24 മണിക്കൂറിലധികം. തിങ്കളാഴ്ച രാത്രി 11.20 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി വിമാനം റദ്ദാക്കുകയും പിറ്റേന്ന് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് പുറപ്പെടുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ചൊവ്വാവ്ച രാത്രി 8.30 ന് മാത്രമേ വിമാനം പുറപ്പെടൂവെന്ന് യാത്രക്കാരെ അറിയിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. പ്രകോപിതരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം ഉണ്ടാക്കി. 173 യാത്രക്കാരാണ് വിമാനത്തില്‍ പോകാന്‍ മണിക്കൂറുകളോളം കാത്തിരുന്നത്. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. തകരാര്‍ പരിഹരിച്ച് ഇന്നലെ (ചൊവ്വാഴ്ച) രാത്രി വൈകിയാണ് വിമാനം ദുബായിലേക്ക് തിരിച്ചത്.
Comments (0)