Posted By saritha Posted On

Social Media Scam: യുഎഇ: വ്യാജ ഡിസൈനർ ബാഗുകളിൽ വാങ്ങി വെട്ടിലായി, തട്ടിപ്പിൽ നഷ്ടപ്പെട്ടത് വന്‍തുക

Social Media Scam അബുദാബി: വ്യാജ ഡിസൈനര്‍ ബാഗുകള്‍ വാങ്ങി കബളിപ്പിക്കപ്പെട്ട് യുഎഇയിലെ ഒന്നിലധികം സ്ത്രീകള്‍. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഒരു യൂറോപ്യൻ വനിത വിറ്റ വ്യാജ ഡിസൈനർ ബാഗുകളാണ് വാങ്ങി വെട്ടിലായത്. ദുബായിൽ താമസിക്കുന്ന ബൊളീവിയൻ പ്രവാസിയായ മരിയ ഇത്തരത്തില്‍ കബളിക്കപ്പെട്ടു. പതിനായിരത്തിലധികം അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ വിൽപ്പനക്കാരൻ്റെ ഒരു പോസ്റ്റ് കണ്ടാണ് മരിയ 2,000 ദിർഹം കൊടുത്ത് ‘ചാനൽ’ ബാഗ് വാങ്ങിയത്. സമാന മോഡലുകളുടെ ഒറിജിനൽ ബാഗുകൾ സാധാരണയായി 9,000 ദിർഹത്തിനാണ് വിൽക്കുന്നത്. തുടക്കത്തില്‍ ബാഗ് വാങ്ങിയപ്പോള്‍ മരിയ ആവേശഭരിതയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എന്നാല്‍, വ്യാജ ഡിസൈനർ സാധനങ്ങൾ വിൽക്കുന്ന ഒരു വിൽപ്പനക്കാരനെക്കുറിച്ചുള്ള ഓൺലൈൻ ചർച്ചകൾ വായിച്ചതിനുശേഷം പെട്ടെന്ന് സംശയത്തിലേക്ക് തിരിഞ്ഞു. സ്ഥിരീകരണത്തിനായി മരിയ ബാഗ് ഒരു അംഗീകൃത ചാനൽ സ്റ്റോറിലേക്ക് കൊണ്ടുപോകുകയും ബാഗ് വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റീഫണ്ടിനായി സമീപിച്ചപ്പോൾ അവര്‍ അത് നിരസിച്ചു. പിന്നാലെ, പോലീസില്‍ പരാതി നല്‍കി. ഡിസൈനര്‍ ബാഗിന്‍റെ തട്ടിപ്പില്‍പ്പെട്ട് മുന്നോട്ട് വന്ന ഇരകളില്‍ ഒരാള്‍ മാത്രമാണ് മരിയ. ഏകദേശം 24,000 അംഗങ്ങളുള്ള സ്റ്റൈൽ മി ദുബായ് പോലെയുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ അംഗങ്ങൾ സമാനമായ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *