
Ashraf Thamarassery: ഗള്‍ഫില്‍ സുഖമില്ലാത്ത സുഹൃത്തിനെ പരിചരിക്കാനെത്തിയയാള്‍ മരിച്ചു, പിന്നാലെ സുഹൃത്തും; നാട്ടിലേക്ക് അയച്ച രണ്ട് മൃതദേഹങ്ങളെ കുറിച്ച് അഷ്റഫ് താമരശ്ശേരി
Ashraf Thamarassery ദുബായ്: കരളലിയിപ്പിക്കുന്ന അനുഭവം പങ്കിട്ട് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി. പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്ന നടപടിക്രമങ്ങളടെ ചിത്രത്തോടൊപ്പം കുറിപ്പിലൂടെയാണ് അഷ്റഫ് താമരശ്ശേരി തന്‍റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഗൾഫിൽ സുഖമില്ലാതെ കഴിയുന്ന തന്‍റെ സുഹൃത്തിനെ പരിചരിക്കാനെത്തി ദിവസങ്ങളോളം സഹായങ്ങൾ ചെയ്ത് കഴിയവേ ഹൃദയസ്തംഭനം മൂലം മരിച്ചയാളുടെയും പിന്നാലെ മരിച്ച സുഹൃത്തിന്‍റെയും മൃതദേഹങ്ങള്‍ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കയറ്റിയയച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജീവിതത്തിൽ സങ്കടം എന്തെന്ന് സ്വയം അനുഭവിച്ചറിഞ്ഞവർക്കേ അതിന്‍റെ ആഴം അറിയുള്ളൂവെന്നും എന്നും കൂടെയുള്ളവരാകണമെന്നില്ല എപ്പോഴും താങ്ങായി വരുന്നതെന്നും അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു. ‘ഇന്നലെ കയറ്റിവിട്ട രണ്ട് മൃതദേഹങ്ങൾ കരളലിയിക്കുന്നതായിരുന്നു. സുഖമില്ലാതെ ഇവിടെ കഴിയുന്ന തന്‍റെ സുഹൃത്തിനെ പരിചരിക്കാനാണ് അദ്ദേഹം ഇവിടെ എത്തിയത്. ദിവസങ്ങളോളം ആ സുഹൃത്തിനു വേണ്ടുന്ന പരിചരണങ്ങൾ നൽകി വരവേ അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. അധികം താമസിയാതെ തന്നെ സുഖമില്ലാതിരുന്ന ആ സുഹൃത്തും ഹൃദയസ്തംഭനമായി മരണപ്പെട്ടു. ഇതൊക്കെ നമുക്ക് എങ്ങിനെ സഹിക്കാനാകും. ജീവിതം പലപ്പോഴും ഇങ്ങിനെയൊക്കെയാണ്, നിനച്ചിരിക്കാത്ത സമയത്താണ് മരണം എല്ലാവരിലും കടന്നു വരുന്നത്. ആ രണ്ട് സുഹൃത്തുക്കൾക്കളുടെ കുടുംബാംഗങ്ങൾക്കും സഹിക്കാനുള്ള മനക്കരുത്ത് സർവശക്തൻ നൽകുമാറാകട്ടെ. ആ രണ്ട് സുഹൃത്തുക്കൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം’ -അഷ്റഫ് താമരശ്ശേരി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Comments (0)