
Prince Mohammed bin Fahd Passes Away: മുഹമ്മദ് ബിൻ ഫഹദ് രാജകുമാരന്‍ അന്തരിച്ചു
Prince Mohammed bin Fahd Passes Away റിയാദ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുല്ലസീസ് അൽ സൗദ് അന്തരിച്ചു. സൗദി റോയൽ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ ഷർഖിയയുടെ മുൻ ഗവർണറും അന്തരിച്ച മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിന്‍റെ രണ്ടാമത്തെ മകനുമാണ് മുഹമ്മദ് ബിൻ ഫഹദ്. 1950 ല്‍ ജനിച്ച അദ്ദേഹം സാന്‍റ ബാർബറയിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം കരസ്ഥമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പഠനം പൂർത്തിയാക്കി കുറച്ചുനാൾ സ്വകാര്യ മേഖലയിലായിലും പിന്നീട് ആഭ്യന്തര മന്ത്രിയുടെ അസിസ്റ്റൻറ് ഡപ്യൂട്ടി മന്ത്രിയായി പബ്ലിക് സർവീസിലേക്കും ജോലി ചെയ്തു. 1985 ലാണ് കിഴക്കൻ പ്രവിശ്യയുടെ ഗവർണർ ആയി മുഹമ്മദ് ബിൻ ഫഹദ് നിയമിതനായത്. പ്രവിശ്യയുടെ വളർച്ചയിലും വികസനത്തിലും വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു.
Comments (0)