Air India Express Delay കോഴിക്കോട്: ഇന്നലെ (ജനുവരി 30) പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകുന്നതില്‍ പ്രതിഷേധമുയര്‍ത്തി യാത്രക്കാര്‍. കോഴിക്കോട് വിമാനത്താവളത്തിലാണ് യാത്രക്കാരും വിമാനക്കമ്പനി അധികൃതരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടിന് കോഴിക്കോടുനിന്ന് റിയാദിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നും യാത്രക്കാര്‍. ഭൂരിഭാഗം പേരും വിമാനത്താവളത്തില്‍ തുടരുന്നു. യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റിയിരുന്നെങ്കിലും ചില യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധമുയര്‍ത്തി. ഇത്തരത്തില്‍ വിമാനങ്ങള്‍ മുടങ്ങുമ്പോഴും മറ്റ് ബദല്‍ സംവിധാനങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
Air India Express Delay: പുറപ്പെടേണ്ടത് ഇന്നലെ രാത്രി, എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകുന്നതില്‍ പ്രതിഷേധം; യാത്രക്കാരും അധികൃതരും തമ്മില്‍ തര്‍ക്കം
Advertisment
Advertisment