
10 Star Hotel: യുഎഇയിലെ കൃത്രിമ ദ്വീപില്‍ ലോകത്തെ ഒരേയൊരു ’10 സ്റ്റാര്‍ ഹോട്ടല്‍’, ഒറ്റ രാത്രി താമസിക്കാന്‍ എത്ര ചെലവാകും? പ്രത്യേകതകള്‍ അറിയാം
10 star hotel ഒരു ദിവസമെങ്കിലും സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. 3 സ്റ്റാര്‍, 5 സ്റ്റാര്‍, 7 സ്റ്റാര്‍ ഹോട്ടലുകളിലൊക്കെ ഭൂരിഭാഗം പേരും താമസിച്ചിട്ടുണ്ടാകും. അല്ലെങ്കിലും വെറുതെ ഒന്ന് കയറിയിട്ടുണ്ടാകും. എന്നാല്‍, 10 സ്റ്റാര്‍ ഹോട്ടല്‍ എന്ന് കേട്ടിട്ടുണ്ടോ, പോയിട്ടുണ്ടോ. ലോകത്തിലാകെ ഒരേയൊരു 10 സ്റ്റാര്‍ ഹോട്ടലാണ് ഉള്ളത്. അത് യുഎഇയിലെ ദുബായിലും. ദുബായിയുടെ ഹൃദയാഭാഗത്ത് സ്ഥിതി ചെയ്യുന്ന ബുർജ് അൽ അറബാണ് ലോകത്തിലെ ഒരേയൊരു 10 സ്റ്റാർ ഹോട്ടൽ. ഒരു കൃത്രിമ ദ്വീപിലാണ് ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നതെന്നതാണ് പ്രത്യേകത. ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളിൽ ഒന്നുകൂടിയാണ് ബുർജ് അൽ അറബ്. സമുദ്ര നിരപ്പിൽ നിന്ന് 656 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹോട്ടലിൻ്റെ ഉയരത്തിൻ്റെ 39 ശതമാനവും വാസയോഗ്യമല്ലെന്നതാണ് ശ്രദ്ധേയം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അതിന് ന്താണ് കാരണമെന്ന് കൃത്യമായും ഇന്നും അറിയില്ല. വാസ്തുശില്പിയായ ടോം റൈറ്റാണ് ബുർജ് അൽ അറബ് രൂപകല്പന ചെയ്തത്. 1999ലാണ് ബുർ അൽ അറബ് നിര്‍മ്മിച്ചത്. ബുർജ് അൽ അറബിൽ ഒരു രാത്രി താമസിക്കാനായി 10 ലക്ഷം വരെ ഈടാക്കുന്നതായിട്ടാണ് റിപ്പോർട്ട്. കൃത്രിമ ദ്വീപില്‍ ഒരു കപ്പലിന്‍റെ രൂപത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഹോട്ടലില്‍ എട്ട് റെസ്റ്റോറന്‍റുകൾ, ഒരു സ്പാ, സീ ഫേയ്‌സിങ് റൂമുകൾ എന്നിവയെല്ലാമുണ്ട്. റൂഫ്ടോപ്പ് ബാർ, രണ്ട് നീന്തൽക്കുളങ്ങൾ, 32 ഗ്രാൻഡ് കബാനകൾ, ഒരു എക്സ്‌ക്ലൂസീവ് റെസ്റ്റോറന്റ് എന്നിവ ഹോട്ടലിന്‍റെ മുഖ്യആകര്‍ഷണമാണ്. ഒരു സ്വകാര്യ ബീച്ച്, ഇൻഫിനിറ്റി പൂളുകൾ, ഗോൾഡ് ഫേഷ്യൽ, ഡയമണ്ട് മസാജുകൾ, സ്പാ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആസ്വദിക്കാനാകും.
Comments (0)