
Husband’s Secret Chat Leaked: നന്നാക്കാന്‍ നല്‍കിയ ഫോണ്‍ പരിശോധിച്ചു, ഭര്‍ത്താവിന്‍റെ രഹസ്യ ചാറ്റും ചിത്രങ്ങളും ഭാര്യയ്ക്ക് ചോര്‍ത്തി; പുലിവാല് പിടിച്ച് ടെക്നീഷ്യന്‍
Husband’s Secret Chat Leaked പത്തനംതിട്ട: നന്നാക്കാന്‍ കിട്ടിയ ഫോണ്‍ ചെന്നെത്തിയത് പോലീസ് കേസില്‍. കേടായ ഫോണ്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഒരു കൗതുകം ഈ ഫോണ്‍ ഒന്ന് പരിശോധിച്ചാലോ. അങ്ങനെ തുടങ്ങിയ പരിശോധനയില്‍ പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയയാ മൊബൈല്‍ ടെക്നീഷ്യന്‍ നവീന്‍ പ്രസാദ് കണ്ടത് ഭര്‍ത്താവിന്‍റെ കാമുകിയുമായുള്ള രഹസ്യചാറ്റിങും സ്വകാര്യ ചിത്രങ്ങളുമാണ്. ഒട്ടും താമസിച്ചില്ല, നേരെ ഭാര്യയ്ക്ക് അയച്ചുകൊടുത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഫോണിലെ ഗാലറിയും മെസേജിങ് ആപ്പുകളുമെല്ലാം തുറന്നുകണ്ടു. സംഭവം അവിടെ നിന്നില്ല, ഫോണിലെ വിവരങ്ങൾ ചോര്‍ത്തിയെന്നാരോപിച്ച് പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കി. ഐടി വകുപ്പ് ചുമത്തി മൊബൈൽ ടെക്നീഷ്യനെതിരെ കേസെടുത്തു. ഇതേ സംഭവത്തിലെ കാമുകിയും നവീനെതിരെ മറ്റൊരു പരാതി നൽകി. നടുറോഡിൽ വച്ച് രാത്രി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് കേസ് നല്‍കിയത്.
Comments (0)