Posted By saritha Posted On

Ramadan in UAE: യുഎഇയില്‍ റമദാന്‍ ആരംഭിക്കുന്നതെന്ന്? വ്രതം അനുഷ്ഠിക്കേണ്ട സമയം, സാലിക്ക് നിരക്കുകൾ, വിശദമായി അറിയാം

Ramadan in UAE അബുദാബി: പുണ്യമാസം അടുത്തിരിക്കെ യുഎഇയിലെ മുസ്ലിം മതവിശ്വാസികള്‍ ഭക്തിയുടെയും ആത്മവിചിന്തനത്തിൻ്റെയും ഒരുക്കത്തിലാണ്. പ്രാര്‍ഥനയുടെയും ദാനത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ദൈനംദിന ദിനചര്യകളും മാറ്റാനുള്ള തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു. റമദാനിന് മുന്‍പുള്ള ഹിജ്‌റി മാസമായ ഷഅബാൻ്റെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല കണ്ടത് ജനുവരി 31 വ്യാഴാഴ്ചയാണ്. ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് (ഔക്ഫ്) പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ പ്രകാരം റമദാൻ ഈ വർഷം മാർച്ച് ഒന്നിന് ആരംഭിക്കും. എന്നിരുന്നാലും, കൃത്യമായ ആരംഭ തീയതി ചന്ദ്രകല കാണുന്നത് അനുസരിച്ചിരിക്കും. റമദാനിലെ ആദ്യ ദിനത്തിൽ 12 മണിക്കൂറും 58 മിനിറ്റും ആയിരിക്കും നോമ്പ് തുറക്കുക. റമദാനിലെ 11-ാം ദിവസം, അതിരാവിലെ ഫജർ നമസ്‌കാരത്തിൻ്റെ സമയം 5.16 നും മഗ്‌രിബ് നമസ്‌കാരം വൈകുന്നേരം 6.29 നും ആകുമ്പോൾ, നോമ്പ് സമയം 13 മണിക്കൂറും 13 മിനിറ്റുമായി കൂടും. മാസത്തിൻ്റെ അവസാനദിവസം, റമദാൻ പ്രമാണിക്കുന്നവർ 13 മണിക്കൂറും 41 മിനിറ്റും വ്രതമെടുക്കും. സ്‌കൂളിനും ജോലിക്കുമുള്ള സമയക്രമം ഈ മാസത്തേക്ക് ചുരുക്കിയിരിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz സാധാരണഗതിയിൽ, സ്കൂൾ സമയം രണ്ട് മണിക്കൂർ കൊണ്ട് ചുരുക്കുമ്പോള്‍, സർക്കാർ ഓഫീസുകളും സ്വകാര്യമേഖലയിലെ കമ്പനികളും അവരുടെ പ്രവർത്തനസമയം മാറ്റുന്നു. ഈ വർഷം, പല സ്കൂളുകളിലും മധ്യകാല അവധി കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് റമദാൻ ആരംഭിക്കുന്നത്. അന്താരാഷ്ട്ര പാഠ്യപദ്ധതി സ്‌കൂളുകൾക്കായുള്ള ടേം-എൻഡ് പരീക്ഷകളും ഇന്ത്യൻ പാഠ്യപദ്ധതി സ്‌കൂളുകൾക്കായുള്ള അവസാന പരീക്ഷകളും ഈ മാസം ഉണ്ടാകും. അവ സാധാരണയായി ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ ഷെഡ്യൂൾ ചെയ്യുന്നു. ചില സ്കൂളുകൾ പരീക്ഷകൾ പുനഃക്രമീകരിച്ചപ്പോൾ മറ്റു ചിലത് റദ്ദാക്കി. റമദാനിൽ വ്യത്യസ്ത സമയങ്ങളിൽ ടോൾ ഗേറ്റുകളുടെ ഡൈനാമിക് നിരക്കില്‍ പ്രവർത്തിക്കും. ടോൾ ഗേറ്റിന് കീഴിൽ ഓരോ തവണയും കാർ കടന്നുപോകുന്നതിന് 6 ദിർഹം പീക്ക്-അവറില്‍ ഈടാക്കും. ഇത് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബാധകമാകും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ രാവിലെ 9 വരെയും വൈകുന്നേരം 5 മുതൽ അടുത്ത ദിവസം പുലർച്ചെ 2 വരെയും തിരക്കില്ലാത്ത സമയങ്ങളിൽ നിരക്ക് 4 ദിർഹം ആയിരിക്കും. റമദാനിൽ തിങ്കൾ മുതൽ ശനി വരെ പുലർച്ചെ 2 മണി മുതൽ 7 മണി വരെ നിരക്ക് സൗജന്യമായിരിക്കും. ഞായറാഴ്ചകളിൽ (പൊതു അവധി ദിവസങ്ങളിലും പ്രധാന പരിപാടികളിലും ഒഴികെ), സാലിക്ക് ഫീസ് ദിവസം മുഴുവൻ രാവിലെ 7 മുതൽ പുലർച്ചെ 2 വരെ ദിർഹം 4 ആയിരിക്കും; കൂടാതെ പുലര്‍ച്ചെ 2 മുതൽ രാവിലെ 7 വരെ സൗജന്യമായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *