
Malayali Expat Body in Mortuary: മരിച്ചത് ജനുവരി 30 ന്, മലയാളിയുടെ മൃതദേഹം ദിവസങ്ങളായി യുഎഇയിലെ മോര്‍ച്ചറിയില്‍, അവകാശികളെത്തിയില്ല
Malayali expat body in Mortuary ദുബായ്: മോര്‍ച്ചറിയില്‍ അനാഥനായി മലയാളിയുടെ മൃതദേഹം. മുപ്പത് വര്‍ഷത്തിലേറെയായി ദുബായ് പോലീസില്‍ സേവനം അനുഷ്ഠിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ഉറ്റവരെത്തിയില്ല. ജനുവരി 30ന് മരിച്ച മലയാളിയുടെ മൃതദേഹം ദുബായ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം വെള്ളറട സ്വദേശി വിജയൻ മാത്യു തോമസിന്‍റെ മൃതദേഹമാണ് ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. അവകാശികളെത്തിയാൽ മാത്രമാണ് മൃതദേഹം വിട്ടുനൽകുകയുള്ളു. അതിനാല്‍, ഇദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ ബന്ധുക്കളെ തേടാനുള്ള ശ്രമത്തിലാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv 13 വർഷത്തിലേറെയായി വിജയൻ നാട്ടിൽ പോയിട്ടെന്ന് സഹപ്രവർത്തകർ പറഞ്ഞു. ബന്ധുക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്നും ഒരുമാസം മുന്‍പ് ജോലിയിൽ നിന്ന് വിരമിച്ച ഇദ്ദേഹത്തിന്‍റെ വിസ കാൻസൽ ചെയ്തെങ്കിലും നാട്ടിലേക്ക് മടങ്ങിയിരുന്നില്ലെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ദുബായ് പോലീസിലെ കുക്കായിരുന്നു 61 കാരനായ വിജയൻ മാത്യു തോമസ്. ബന്ധുക്കളെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ +971 55 294 5937 എന്ന നമ്പറിൽ ബന്ധപ്പെടണം.
Comments (0)