Advertisment
Non Resident Tax Relief ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നിവേദനം സമര്‍പ്പിച്ച് ഷാഫി പറമ്പില്‍ എംപി. പ്രവാസി ഇന്ത്യക്കാര്‍ സര്‍ക്കാരിലേക്ക് നല്‍കുന്ന അധിക നികുതി അടയ്ക്കേണ്ട സാഹചര്യത്തില്‍ മാറ്റം വരുത്തണമെന്ന് എംപി ധനമന്ത്രിയ്ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു. നാട്ടിലെ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർക്കാര്‍ക്ക് സർക്കാരിലേക്ക് കൂടുതൽ നികുതി അടയ്ക്കേണ്ടി വരുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ടാക്സ് ഇൻഡക്സേഷൻ ആനുകൂല്യങ്ങൾക്ക് അർഹരായവരെപ്പറ്റി പറയുന്നിടത്ത് ‘പൗരന്മാർ’ എന്നതിന് പകരം ‘സ്ഥിര താമസക്കാർ’ എന്നുള്ളതിന്‍റെ പേരിലാണ് ഈ വിവേചനം നിലനിൽക്കുന്നതെന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഷാഫി അറിയിച്ചു.
Advertisment