Posted By saritha Posted On

Expat’s Suicide: ജീവനൊടുക്കുന്നതിന് മുന്‍പ് ഫേസ്ബുക്കില്‍ പ്രവാസിയുടെ ശബ്ദസന്ദേശവും വാട്സാപ്പ് ചാറ്റുകളും; യുവാവിന്‍റെ ആത്മഹത്യ പ്രേരണ മൂലമെന്ന് ബന്ധുക്കള്‍

Expat’s Suicide പരവൂർ: പ്രവാസി യുവാവിന്‍റെ ആത്മഹത്യ പ്രേരണ മൂലമെന്ന് ബന്ധുക്കള്‍. പുത്തന്‍കുളം സ്വദേശിയായ യുവാവിന്‍റെ ആത്മഹത്യയ്ക്ക് പിന്നിലുള്ളവരെ കണ്ടുപിടിക്കണമെന്ന് മാതാവും സഹോദരിയും ആവശ്യപ്പെട്ടു. ഡിസംബർ 25നാണ് യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. യുവാവ് ജീവനൊടുക്കുന്നതിന് മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവെച്ച ശബ്ദസന്ദേശം ആത്മഹത്യയ്ക്ക് പിന്നിലുള്ളവരെ കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതായും പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആക്ഷേപിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv കുടുംബത്തിലെ ഒരാളും മറ്റ് ചിലരുമായി നടത്തിയ ചാറ്റുകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ പോലീസിന് കുടുംബം കൈമാറി. മരണത്തിന് ഒരാഴ്‌ച മുന്‍പ് കുടുംബത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പരവൂർ പോലീസിൽ പരാതി നല്‍കിയിരുന്നു. ഇത് ഗൗരവമായി പരിഗണിച്ചില്ലെന്ന് കുടുംബം പറഞ്ഞു. മരിച്ച യുവാവിന്‍റെ പ്രവാസി സുഹൃത്തായ ആലപ്പുഴ പുല്ലങ്ങടി സ്വദേശി, പരേതന്‍റെ ഭാര്യ ജോലി ചെയ്‌തിരുന്ന സ്വകാര്യസ്ഥാപനത്തിലെ വനിതാ മാനേജർ എന്നിവർക്കെതിരെ പോസ്‌റ്റിൽ പരാമർശമുണ്ടെന്നും പോസ്‌റ്റ് ആത്മഹത്യാ കുറിപ്പായി പരിഗണിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മരണത്തെ തുടർന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പരവൂർ പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *