
Land Tax in Kerala: പ്രവാസികള്‍ക്കടക്കം കീശ കാലിയാകുമോ പുതിയ ഭൂനികുതി?
Land Tax in Kerala രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ഭൂനികുതി കൂട്ടിയത് ശ്രദ്ധേയമായി. അന്‍പത് ശതമാനം നികുതി വര്‍ധിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ഭൂമിയുടെ മൂല്യവും വരുമാനസാധ്യതകളും പതിന്മടങ്ങ് വര്‍ധിച്ചതിനാല്‍ നികുതി കൂട്ടുന്നെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. നിലവിലെ ഭൂനികുതി നാമമാത്രമാണെന്നും ഭൂമിയില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം മെച്ചപ്പെടുത്തുന്നതിനായി നികുതി വര്‍ധിപ്പിക്കാനാണ് തീരുമാനം. പഞ്ചായത്തില്‍ നിലവില്‍ 20 സെന്റ് (8.1ആര്) വരെ ഭൂമിയുള്ളവര്‍ക്ക് ഈടാക്കുന്ന നികുതി 40.50 രൂപയാണെങ്കില്‍ പുതുക്കിയ നികുതിയില്‍ 60 രൂപ 75 പൈസയായി ഉയരും. 8.1 ആറിന് മുകളില്‍ ഭൂമിയുള്ളവരുടെ നികുതി ആറിന് 8 രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയായി ഉയര്‍ത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv അതായത്, 8.2 ആര് (20.25സെന്റ്) ഭൂമിയുള്ളവര്‍ നിലവില്‍ നല്‍കിയിരുന്ന നികുതി 65.6 രൂപയായിരുന്നെങ്കില്‍ പുതുക്കിയ നികുതി നിരക്ക് പ്രകാരം 98.4 രൂപയായി ഉയരും. നഗരസഭകളില്‍ ആറ് സെന്റുവരെ (2.43 ആര്) ഭൂമിയുള്ളവര്‍ നിലവില്‍ ഒരു ആറിന് 10 രൂപ ക്രമത്തില്‍ 24.3 രൂപയാണ് ഭൂനികുതിയായി നല്‍കുന്നത്. ഇനി ആറിന് 15 രൂപ പ്രകാരം 37.05രൂപ നല്കുമ്പോള് ആറുസെന്റിന് മുകളില്‍ ഭൂമിയുളള്ളവരുടെ നികുതി ആര് ഒന്നിന് 15 രൂപയില്‍ നിന്ന് 22.50 പൈസയായി ഉയര്‍ത്തുകയും ചെയ്തു. കോര്പ്പറേഷന് പരിധിയില്‍ 1.62 ആര് (4സെന്റ്) വരെ വിസ്തൃതിയുള്ള ഭൂമിക്ക് നിലവില്‍ ആര് ഒന്നിന് 20 രൂപ ക്രമത്തില്‍ 32 രൂപയാണ് നികുതി ഈടാക്കിയിരുന്നത്. ഇനിയിത് 30 രൂപ ക്രമത്തില്‍ 48.60 രൂപ നല്‍കണം. നാല് സെന്റിന് മേല്‍ ഭൂമിയുള്ളവരുടെ നികുതി ആര് ഒന്നിന് 30 രൂപയായിരുന്നത് 45 രൂപയായി ഉയര്‍ത്തുകയും 2ആര് (4.94സെന്റ്) ഭൂമിയുള്ളയാള്‍ 60 രൂപ നികുതി നല്‍കിയിരുന്നത് 90 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
Comments (0)