Advertisment

Malayali Accident Death UAE: ദുബായ് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ പിന്നില്‍ വാഹനമിടിച്ചു; മലയാളി സ്ത്രീ ഉള്‍പ്പെടെ കാറിന് പുറത്തേക്ക്; ദാരുണാന്ത്യം

Advertisment

Malayali Accident Death UAE ദുബായ്: ദുബായ് വിമാനത്താവളത്തിലേക്കുള്ള വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ സ്വദേശിനി കുഴിക്കാട്ടുശേരി വെള്ളിക്കുളങ്ങര പുല്ലന്‍ ഹൗസില്‍ മേഴ്സി ജോണ്‍സണ്‍ (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെയാണ് അപകടം. മൂത്ത മകൻ ഫെബിനും മരുമകൾ സ്നേഹ, ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. യാത്രാമധ്യേ മറ്റൊരു വാഹനാപകടത്തെ തുടർന്ന് വാഹനങ്ങളെല്ലാം റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഏറ്റവും പുറകിലായി നിർത്തിയിട്ടിരുന്ന ഇവരുടെ കാറിൽ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മേഴ്സിയും മരുമകളും പേരക്കുട്ടിയും പുറത്തേക്കു തെറിച്ചുവീണു. പരിക്കേറ്റ അഞ്ച് പേരെയും ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മേഴ്സിയുടെ ജീവൻ രക്ഷിക്കാനായില്ല. ഫെബിനും ഒരു കുട്ടിയും ആശുപത്രി വിട്ടു. സ്നേഹയും ഒരു കുട്ടിയും ചികിത്സയില്‍ കഴിയുകയാണ്. ഭർത്താവ് പരേതനായ ജോൺസൺ. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group