Boy Friend Hacks Woman Thiruvananthapuram തിരുവനന്തപുരം: വിവാഹിതയായ യുവതിയുടെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് ആണ്‍ സുഹൃത്ത്. സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്നലെ (ഫെബ്രുവരി എട്ട്) രാവിലെയായിരുന്നു സംഭവം. വെണ്‍പകല്‍ സ്വദേശി 28കാരിയായ സൂര്യയെ സുഹൃത്തായ സച്ചുവാണ് വെട്ടിയത്. ഇയാള്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പോലീസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv യുവതിയുടെ വീട്ടിലെത്തിയ സച്ചു വീടിന്‍റെ ടെറസില്‍ വെച്ചാണ് യുവതിയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ദേഹമാസകലം വെട്ടിപരിക്കേല്‍പ്പിച്ച സൂര്യയെ സുഹൃത്തിന്‍റെ സഹായത്തോടെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചു. ഉടന്‍തന്നെ സച്ചു അവിടെ നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതമാണ്. പ്രകോപനത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Boy Friend Hacks Woman Thiruvananthapuram: വിവാഹിതയായ യുവതിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്തെത്തി, വെട്ടിപ്പരിക്കേല്‍പ്പിച്ച് ആണ്‍സുഹൃത്ത്; സംസ്ഥാനത്ത് തുടരുന്ന ആക്രമണം
Advertisment
Advertisment