
Super Block Project UAE: ‘സൂപ്പര്‍ ബ്ലോക്ക് പദ്ധതി’യുമായി യുഎഇ; ഈ നഗരങ്ങളിലെ നിരത്തുകളില്‍ കാറുകള്‍ ഇനി കാണില്ല, പകരം…
Super Block Project UAE ദുബായ്: കരാമ, ഫാഹിദി തുടങ്ങിയ ദുബായിലെ ജനപ്രിയ ഇടങ്ങളിലെ താമസക്കാർ തങ്ങളുടെ റോഡുകളില്‍ കാർ രഹിത, കാൽനട – സൗഹൃദ മേഖലകളാക്കി മാറ്റുന്ന പുതിയ പദ്ധതിയിൽ ആവേശഭരിതരാണ്. കാറുകളുടെയും വാഹനങ്ങളുടെയും ശബ്ദങ്ങളില്ലാത്ത ദിവസങ്ങൾക്കായും പച്ചപ്പിന് നടുവിൽ കൂടുതൽ ആയാസകരമായ സമയം ചെലവഴിക്കാനും കാത്തിരിക്കുകയാണ് പലരും. പുതുതായി നടപ്പാക്കുന്ന സൂപ്പര്‍ ബ്ലോക്ക് സംരംഭം അക്ഷരാർഥത്തിൽ തൻ്റെ കമ്മ്യൂണിറ്റിക്ക് “ശുദ്ധവായു ശ്വാസിക്കാനുള്ള” അവസരമായിരിക്കും. കാരണം, വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ശബ്ദമലിനീകരണം കുറയ്ക്കുകയും നടത്തം കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുമെന്ന് പ്രദേശവാസിയായ ഷെയ്ഖ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv “നിരവധി റെസ്റ്റോറൻ്റുകൾ കാരണം വാരാന്ത്യങ്ങളിൽ സമീപസ്ഥലം വളരെ തിരക്കേറിയതാണ്. ഈ പുതിയ പദ്ധതി ആത്യന്തികമായി ട്രാഫിക് കുറയ്ക്കുകയും പ്രദേശം കൂടുതൽ താമസയോഗ്യമാക്കുകയും ചെയ്യുമെന്ന്, ”പയനിയർ ബിൽഡിങിൽ താമസിക്കുന്ന ഷെയ്ഖ് പറഞ്ഞു. ഗതാഗതക്കുരുക്കും തണലില്ലായ്മയും കണക്കിലെടുത്ത് കരാമയിൽ നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. കൂടുതൽ മരങ്ങൾ, നടപ്പാതകൾ, തണലുള്ള പ്രദേശങ്ങൾ എന്നിവ ഉണ്ടെങ്കിൽ, അത് ആളുകളെ കൂടുതൽ തവണ കാൽനടയായി പുറത്തേക്ക് ഇറങ്ങാനും അവരുടെ വാഹനങ്ങൾ ചെറിയ ദൂരത്തേക്ക് ഉപയോഗിക്കാതിരിക്കാനും പ്രോത്സാഹിപ്പിക്കും. ദുബായ് പുതുതായി പ്രഖ്യാപിച്ച ‘സൂപ്പർ ബ്ലോക്ക്’ സംരംഭത്തിന് കീഴിൽ, രൂപാന്തരപ്പെടുന്ന മേഖലകളിലൊന്നാണ് കരാമ. ഫാഹിദി, അബു ഹെയിൽ, അൽ ഖൂസ് ക്രിയേറ്റീവ് സോൺ എന്നിവിടങ്ങളും പദ്ധതിയില്‍ ഉള്‍ക്കൊള്ളും. ഹരിതവും സുസ്ഥിരവുമായ നഗരാന്തരീക്ഷത്തിനായുള്ള എമിറേറ്റിൻ്റെ ദീർഘകാല വീക്ഷണത്തിൻ്റെ ഭാഗമായാണിത്. നടത്തവും സൈക്ലിങും പ്രോത്സാഹിപ്പിക്കുന്നതിനും തെരുവുകളിൽ കാറുകൾ കുറയ്ക്കുന്നതിനും സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പൊതു ഇടങ്ങൾ സൃഷ്ടിക്കുന്നതിനും ഈ സംരംഭം ഊന്നല്‍ നല്കുന്നു.
Comments (0)